കോണ്‍കകാഫ് ചാമ്പ്യന് ഇന്റര്‍ മയാമിയും നഷ്‌വില്ലും തമ്മിലുള്ള മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. ജിയോഡിസ് പാര്‍ക്കില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വരികയായിരുന്നു.
കോണ്‍കകാഫ് ചാമ്പ്യന് ഇന്റര്‍ മയാമിയും നഷ്‌വില്ലും തമ്മിലുള്ള മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. ജിയോഡിസ് പാര്‍ക്കില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വരികയായിരുന്നു.
മത്സരത്തില്‍ മയാമി സൂപ്പര്‍ താരം ലയണല്‍ മെസിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളാക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഒരു ചരിത്ര നേട്ടത്തില്‍ ഇടം നേടാനുള്ള അവസരത്തിനായി മെസിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. നിലവില്‍ ഫുട്‌ബോള്‍ കരിയറില്‍ 899 ഗോളുകളാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഒറ്റ ഗോള്‍ അകലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കാനുള്ള അവസരമാണ് മെസിക്കുള്ളത്.
ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോളുകള്‍ നേടുന്ന താരമാകാനാണ് മെസിക്ക് സാധിക്കുക. കരിയറില്‍ 1238 മത്സരങ്ങളില്‍ കളത്തിലിറങ്ങിയാണ് റോണോ 900 ഗോളുകള്‍ എന്ന സ്പെഷ്യല്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. ഇതാകട്ടെ പോര്‍ച്ചുഗലിന് പുറമെ, വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയായിരുന്നു.
മെസിയാകട്ടെ തന്റെ 899 ഗോളുകള്‍ അക്കൗണ്ടില്‍ എത്തിച്ചത് 1141 മത്സരങ്ങളില്‍ നിന്നാണ്. വരും മത്സരത്തില്‍ മയാമിക്ക് വേണ്ടി മെസി ഗോള്‍ സ്വന്തമാക്കുമെന്നും റോണോയെ മറികടക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
അതേസമയം മാര്‍ച്ച് 15ന് ഷാര്‍ലെറ്റിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫ് അമേരിക്ക സ്‌റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.
Content Highlight: Lionel Messi Need One More Goal To Surpass Cristiano Ronaldo