കഴിഞ്ഞ ദിവസം (ഞായര്‍) നടന്ന മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി അറ്റ്‌ലാന്റ യുണൈറ്റഡിനെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ മത്സര ശേഷം ഫിറ്റ്‌നസ് പ്രശ്നങ്ങള്‍ കാരണം മെസിക്ക് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെതിരെയും ഉറുഗ്വയ്ക്ക് എതിരെയുമുള്ള മത്സരത്തില്‍ നിന്നാണ് മെസി പുറത്തായിരിക്കുന്നത്. മാര്‍ച്ച് 21ന് ഉറുഗ്വയുമായും മാര്‍ച്ച് 25ന് ബ്രസീലുമായും ബ്യൂണസ് ഐറിസിലാണ് മത്സരം.
ഇതോടെ നിര്‍ണായക മത്സരത്തില്‍ മെസിയുടെ അഭാവം കനത്ത തിരിച്ചടിയാണ് അര്‍ജന്റീനയ്ക്ക് നല്‍കിയത്. യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ സ്‌ക്വാഡില്‍ മെസിയുടെ പേര് ഇല്ലാത്തതില്‍ വലിയ നിരാശയിലാണ് ആരാധകര്‍. നിലവില്‍ 26 താരങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡാണ് അര്‍ജന്റീന പ്രഖ്യാപിച്ചത്.