2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തി സ്‌പെയ്ന്‍ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയ്ന്‍ പരാജയപ്പെടുത്തിയത്.
ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്‌പെയ്‌നിന്റെ ആദ്യ കിരീട നേട്ടം. ഇപ്പോള്‍ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പും സ്‌പെയ്ന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
മത്സരം പരാജയപ്പെട്ടെങ്കിലും ചരിത്രത്തിന്റെ ഭാഗാമായാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി മടങ്ങുന്നത്. ലോകകപ്പില്‍ മൂന്ന് ഫൈനലുകളുടെ ഭാഗമാവുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയാണ് മെസി മടക്കം.
2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലാണ് മെസി ആദ്യമായി ഫൈനല്‍ കളിക്കുന്നത്. അന്ന് ജര്‍മനിയോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലാണ് മെസി രണ്ടാം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയത്. ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി അര്‍ജന്റീന കിരീടവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം ഫൈനലിലും മെസി പരാജയപ്പെട്ടിരിക്കുകയാണ്.
നിലവില്‍ ഈ റെക്കോഡില്‍ ബ്രസീലിയന്‍ ഇതിഹാസം കഫുവിന്റെ റെക്കോഡിനൊപ്പമാണ് മെസി. 1994, 1998, 2002 എന്നീ ലോകകപ്പ് ഫൈനലുകളിലാണ് കഫു കാനറികള്‍ക്കായി കളത്തിലിറങ്ങിയത്. 1994, 2002 എന്നീ ലോകകപ്പില്‍ കഫു കിരീടം ചൂടിയപ്പോള്‍ 1998ല്‍ ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു.
ഈ നേട്ടത്തില്‍ മെസിക്ക് പുറകില്‍ രണ്ട് ഫൈനലുകള്‍ കളിച്ച ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുമുണ്ട്. 2018, 2022 ലോകകപ്പുകളിലാണ് എംബാപ്പെ ഫ്രാന്‍സിനായി കളത്തിലിറങ്ങിയത്. 2018ല്‍ ലോക കിരീടം ചൂടിയ എംബാപ്പെ 2022ല്‍ ടീമിനൊപ്പം റണ്ണേഴ്‌സ് അപ്പുമായി.
അതേസമയം ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.
Content Highlight: Lionel Messi create a huge record in world cup finals