'ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ ?'; ലയണ്‍ കിംഗിന് ശബ്ദം നല്‍കി ഷാരുഖ് ഖാനും മകനും ; അച്ഛനും മകനും ഒരേ ശബ്ദമെന്ന് ആരാധകര്‍
indian cinema
'ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ ?'; ലയണ്‍ കിംഗിന് ശബ്ദം നല്‍കി ഷാരുഖ് ഖാനും മകനും ; അച്ഛനും മകനും ഒരേ ശബ്ദമെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2019, 6:14 pm

മുംബൈ: ലോകം മുഴുവന്‍ ആരാധകരുള്ള സിനിമയാണ് ലയണ്‍ കിംഗ്. സിംബയ്ക്കും മുസാഫയുടെയുമെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് പുതിയ ലയണ്‍ കിംഗിനായി കാത്തിരിക്കുന്നത്.

ഇന്ത്യയില്‍ ഈ ചിത്രം എത്തുമ്പോള്‍ മറ്റൊരു പ്രത്യേകതയും കാത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ മുസാഫയുടെയും സിംബയുടെയും ശബ്ദം രനല്‍കുന്നത് ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനുമാണ്.

എന്നാല്‍ ചിത്രത്തിലെ ആര്യന്റെ ഡബ്ബിംഗ് വീഡിയോ ഇന്ന് പുറത്തുവിട്ടതോടെ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഷാരുഖിന്റെയും ആര്യന്റെയും ശബ്ദങ്ങളിലെ സാമ്യതയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

ഷാരുഖ് ഖാന്‍ തന്നെയാണ് മകന്‍ ഡബ്ബ് ചെയ്ത ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മേര സിംബ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മേഹൂ സിംബ, മുസാഫാ കാ ബേട്ട എന്ന് തുടങ്ങുന്ന വീഡിയോ ആണ് ഷാരുഖ് പുറത്തുവിട്ടത്.

നേരത്തെയും ഷാരുഖും ആര്യനും ഒരു സിനിമയ്ക്ക് ശബ്ദം നല്‍കിയിരുന്നു. ഇന്‍ക്രെഡിബിള്‍ എന്ന് ഹോളിവുഡ് ചിത്രത്തിനാണ് ഇരുവരും ചേര്‍ന്ന് ശബ്ദം നല്‍കിയത്.

സംവിധായകന്‍ ജോണ്‍ ഫവ്രോയാണ് ഒരുക്കുന്ന ലയണ്‍ കിങ്, ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടര്‍ ആനിമേറ്റഡ് റീമേക്ക് ആണ്. ചിത്രം ജൂലായ് 19 ന് റിലീസ് ചെയ്യും.

DoolNews Video