എഡിറ്റര്‍
എഡിറ്റര്‍
പ്രിയ സാംസ്‌കാരിക പ്രവര്‍ത്തകരേ, നിരോധിക്കപ്പെട്ട ഒരു പുസ്തകത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
എഡിറ്റര്‍
Thursday 28th September 2017 2:15pm


പെരുമാള്‍ മുരുകന്‍ ഒരാളല്ല. ഒരുപാട് പേരെ പ്രതിനിധാനം ചെയ്യുന്ന നമുക്ക് പരിചിതമായ ഒരടയാളമാണത്. പറയാനുള്ളത് കുട്ടികളെക്കുറിച്ചാണ് സര്‍. അവര്‍ കണ്ട സ്വപ്നങ്ങളെക്കുറിച്ച്. അവരുന്നയിച്ച രാഷ്ട്രീയത്തോട് മുഖാമുഖം നില്‍ക്കാന്‍ കരുത്തില്ലാതെ – നിരോധനം കൊണ്ട് അത് റദ്ദ് ചെയ്യാനൊരുങ്ങുമ്പോള്‍ അവരനുഭവിക്കുന്ന വേദനയെക്കുറിച്ച്…
പ്രിയപ്പെട്ട,
Koyamparambath Satchidanandan, Maniyambath Mukundan, Kg Sankara Pillai, VR Sudheesh, Civic Chandran Chinnangath, Kureeppuzha Sreekumar, Sudheera Kp, Benny Benyamin, Benyamin Benny, Kalpetta Narayanan,Vinoy Thomas, Abdul Hakeem A K, PV Shaji Kumar, Indu Menon, Arundhathi B, Rekha Raj, Manila C Mohan, Deepa Nisanth, S Hareesh Hareesh, Schzylan Sailendrakumar, Arya Gopi, Karun Elempulavil, Pjj Antony, Shahina Nafeesa, Sangeetha Sreenivasan, Soorya Gopi, Shahina Rafiq, Resmi R Nair, Sheethal Shyam Sheethalshyam, Rethy Devi, Lali P M, Sangeetha Nair, Jobhish Vk, jnPp Znhy, Jayasankar A S Arackal, Aparna Prasanthi, Dinu Dhisha, KC Bipin

അങ്ങനെ ഇഷ്ടവും ആദരവും സൂക്ഷിക്കുന്ന ഇനിയും പേരു പറയാന്‍ ബാക്കിയുള്ള മുഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ശ്രദ്ധ നിരോധിക്കപ്പെട്ട ഒരു പുസ്തകത്തിലേക്ക് ക്ഷണിക്കുകയാണ്.


Also Read: യശ്വന്ത് സിന്‍ഹ പറഞ്ഞതില്‍ എന്താണ് തെറ്റ്’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹയും


നാദാപുരം ഗവ: കോളേജിലെ പ്രഥമ മാഗസിന്‍ ആണിത്. എസ്.എഫ്.ഐയുടെ ചെയര്‍മാനും എം.എസ്.എഫിന്റെ എഡിറ്ററും ഉള്‍പ്പെടുന്ന MSF | SFI | KSU സംയുക്ത യൂണിയന്‍ അഞ്ചാറു മാസം രാപ്പകലിലില്ലാതെ കഷ്ടപ്പെട്ട് തയ്യാറാക്കിയ ‘ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല്’ എന്ന ഈ മാഗസിന്‍ റെവല്യൂഷനെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചും സംസാരിക്കുന്നുണ്ടത്രെ, മാത്രമല്ല ബീഫ്, ദളിതന്‍, പാകിസ്ഥാന്‍, ദൈവങ്ങള്‍, ചന്ദ്രക്കല, ത്രിശൂലം അങ്ങനെ അപകടകരമായ പലതും ഇതിലുണ്ടത്രെ. അക്കാരണം കൊണ്ട് ഗുരുക്കന്മാരാല്‍ നിരോധിക്കപ്പെട്ട പുസ്തകമാണിത്. പുറംചട്ട കാണുമ്പോള്‍ വായിക്കാന്‍ തോന്നുന്നു ്യു സങ്കടം തോന്നുന്നു. നമ്മളില്ലെങ്കില്‍ പിന്നെ ഈ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ല.

Advertisement