ആക്രമണം തന്നെയാണു എറ്റവും വലിയ പ്രധിരോധം എന്ന പുതിയ ചാണക്യ തന്ത്രവുമായി ഫുട്‌ബോളിന്റെ നേഴ്‌സറി എന്നറിയപ്പെടുന്ന ഹോളണ്ടില്‍ നിന്നും യൂണിവേര്‍സിറ്റി എന്ന് അഹങ്കരിച്ചവര്‍ക്ക് തന്റെ പ്രതിഭ കൊണ്ട് മറുപടി കൊടുക്കുകയായിരുന്നു ടോട്ടല്‍ ഫുട്‌ബോള്‍ എന്ന എക്കാലത്തെയും വിപ്ലവാത്മക ശൈലി കൊണ്ട് റിനൂസ് മൈക്കിള്‍ എന്ന ഡച്ചുകാരന്‍. അതിനു വേണ്ടി തേരു തളിച്ചതോ യൊഹാന്‍ ക്രൈഫ് എന്ന ഇതിഹാസവും.

ഒപ്പീനിയന്‍ / നാസിര്‍ മാലിക്ക്
ഒന്നിലധികം തവണ ലോകകപ്പ് നേടിയിട്ടും ആ ടിമുകളിലെ ഒരാളും ഈ ഇതിഹാസപട്ടികയില്‍ കയറാതെ, ഒരിക്കലും ലോകകപ്പ് നേടാത്ത ഒരു ടീമിന്റെ കളിക്കാരന്‍ മൂന്നാം ഇതിഹാസമായി നിലകൊള്ളുന്നു എന്നതും അതിന്റെ വിചിത്രരീതിയെ വരച്ചിടുന്നു.
പെലെ, മറഡോണ, ക്രൈഫ് ഇങ്ങനെ ഫുട്ബാള്‍ ലോകം ഇതിഹാസങ്ങളെ ആദരിക്കുബോള്‍ നിലവിലെ സിംഹഭാഗം ഫുട്‌ബോള്‍ പ്രേമികളും ചിന്തിച്ചിട്ടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ആരാണി ക്രൈഫ് ? എന്തു കൊണ്ട് പെലെക്കും മറഡോണക്കും ഒപ്പം ഇങ്ങനെ ഒരു കളിക്കാരന്റെ നാമം എഴുതിയിടുന്നു ? ഇദ്ദേഹം ലോക ഫുട്‌ബോളിനു എന്തു നല്‍കി ?
ഇങ്ങനെ ഒരു ചോദ്യം എപ്പോഴൊ ഉള്ളില്‍ ഉദിച്ചതു കൊണ്ടാണു ഞാന്‍ ക്രൈഫിനെ അറിയുവാന്‍ ശ്രമിച്ചത്. ചെറുപ്പം തൊട്ടെ മെടഞ്ഞിട്ട ഗുള്ളിന്റെയും റൈക്കാഡിന്റെയും തല മുടികള്‍ പന്തിനൊപ്പം താളത്മകമായി നൃത്തം ചെയ്യുന്നത് അവിടെയും ഇവിടെയും കണ്ട ഓര്‍മ്മകള്‍ മാത്രം ഉണ്ട്. ( അന്ന് ടിവി യുള്ള വീടുകളും കുറവായിരുന്നു )
ത്രിമൂര്‍ത്തികള്‍ എന്ന തലക്കെട്ടില്‍ രണ്ടു കറുത്ത മനുഷ്യര്‍ക്കിടയില്‍ ഒരു ചുവന്നു തുടുത്ത മനുഷ്യന്‍ (വാന്‍ ബാസ്റ്റണ്‍) ചേര്‍ന്നു നില്‍ക്കുന്നതു പത്രത്താളുകളിലെ സുന്ദര കാഴ്ചയും കളിക്കളത്തിലെ സമത്വ ബോധത്തിന്റെ, നന്മയുടെ ശേഷിപ്പുമായിരുന്നു.
അന്നു തൊട്ടെ ഫുട്‌ബോള്‍ എന്ന് കേട്ടാല്‍ മനസ്സില്‍ ഓറഞ്ച് നിറം കൊണ്ട് നിറയും. 90 ലോകകപ്പില്‍ കുന്നോളം പ്രതീക്ഷയുമായി വന്ന ത്രിമൂര്‍ത്തികള്‍ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി എന്ന ചൂടുള്ള ചര്‍ച്ച മുതിര്‍ന്നവര്‍ ആരൊക്കെയൊ നടത്തിയത് ഇന്നും കാതില്‍ അലയടിക്കുന്നു.
88 ലെ യൂറോ കപ്പ് നേടിയ ആത്മവിശ്വാസവുമായി വിശ്വകപ്പ് നേടും എന്നുറപ്പിച്ചു വന്ന അന്നത്തെ കരുത്തുറ്റ ഓറഞ്ചു പട ആദ്യറൗണ്ടില്‍ തന്നെ പുറത്തയാത് ദുരന്തങ്ങളും നഷ്ടങ്ങളും മാത്രം ട്രോഫികള്‍ക്ക് പകരം ഷോ കേസില്‍ സൂക്ഷിക്കാന്‍ വിധിക്കപെട്ട ഹോളണ്ടു ടീമിന്റെ ഒരു ചെറിയ മുറിവ് മാത്രമാണ്. ഓറഞ്ചിന്റെ തോട്ടത്തില്‍ സൂക്ഷിക്കുന്ന ഒരെ ഒരു കിരീടവും 88 ലെ യൂറോകപ്പ് മാത്രമാണ്.
ഇങ്ങനെ ചില ഓര്‍മ്മകള്‍ മാത്രമാണു ഹോളണ്ട് ഫുട്ബാള്‍ ടീമിനെ കുറിച്ചെനിക്ക് 98 ഫ്രാന്‍സ് വേള്‍ഡ് കപ്പ് വരെയുള്ളത്. അന്നു നിരന്തരം പത്രത്താളുകളില്‍ നിറഞ്ഞു കാണുന്നു പെലെ, മറഡോണ, ക്രൈഫ് ആദ്യ രണ്ടു പേരുകള്‍ കുട്ടികള്‍ക്കിടയില്‍ പോലും സുപരിചിതം എന്നാല്‍ മൂന്നാമത്തെ വ്യക്തി ആരെന്ന് ഒരു കേട്ടു കേള്‍വിയും എനിക്കില്ല.
ഒടുവില്‍ ക്രൈഫിനെ കുറിച്ച് ഒരു ചെറിയ ഗവേഷണത്തില്‍ തന്നെ ഏര്‍പ്പെട്ടു. മൂന്നാം ഇതിഹാസമായി ക്രൈഫിനെ വാഴുത്തുന്നതിന്റെ കാരണം ആരുടെയും പ്രതീക്ഷകള്‍ക്ക് അപ്പുറമായിരിക്കും.
ക്രൈഫിനെ കുറിച്ച് വസ്തുതാപരമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്താല്‍ പെലെക്കും മറഡോണക്കും ഒപ്പം ആ നാമം എഴുതുന്നത് കാല്‍പ്പന്തുകളിയെ മരണത്തിന്റെ ഗര്‍ത്തത്തില്‍ നിന്നും കൈ പിടിച്ചു രക്ഷിച്ചതിനു ലോകഫുട്‌ബോള്‍ നല്‍കുന്ന ഉപഹാരമായിരിക്കും എന്ന് ക്രൈഫിന്റെ സുവര്‍ണ്ണ പാദങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരും.
74 കാലഘട്ടത്തില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ കളരിയില്‍ പ്രതിരോധാത്മക ഫുട്‌ബോള്‍ അരങ്ങു വാഴുന്നു. ഇറ്റലിയും കടന്നു ലാറ്റിന്‍ രാജ്യങ്ങളില്‍ പോലും പ്രധിരോധ ഫുട് ബോളിന്റെ തേരോട്ടം എത്തി തുടങ്ങിയ കാലം. എങ്ങിനെ എങ്കിലും കളി ജയിക്കുക എന്നതിനപ്പുറം കാല്‍പന്ത് കളിയുടെ ചന്തത്തിനു ഒരു പ്രാധാന്യവും നല്‍കാത്ത, യുദ്ധ തന്ത്രം കണക്കെയുള്ള രീതി സത്യത്തില്‍ ഫുട് ബോള്‍ ഒരു അറുബോറന്‍, രസം കൊല്ലിയായി മാറിയ അവസ്ഥ.
അടുത്ത പേജില്‍ തുടരുന്നു
ഗോളി ഒഴിച്ച് ആര്‍ക്കും എവിടെയും കളിക്കാം. പൊസിഷുനുകള്‍ എന്ന പരമ്പരാഗത ശൈലി തന്നെ ക്രൈഫ് എന്ന വജ്രായുധത്തെ വച്ച് റിനൂസ് മൈക്കിള്‍ പൊളിച്ചെഴുതി. “ഭ്രാന്തന്‍ ശൈലി”, തോറ്റ് തുന്നം പാടും എന്നു പറഞ്ഞ് അപഹസിച്ച ഫുട്‌ബോള്‍ നിരൂപകരോട് തത്വാത്മകമായി മാത്രം റിനൂസ് മൈക്കിള്‍ മറുപടി പറഞ്ഞു “ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കും”.

ഇത്തരമൊരു ഘട്ടത്തില്‍ ആക്രമണം തന്നെയാണു എറ്റവും വലിയ പ്രധിരോധം എന്ന പുതിയ ചാണക്യ തന്ത്രവുമായി ഫുട്‌ബോളിന്റെ നേഴ്‌സറി എന്നറിയപ്പെടുന്ന ഹോളണ്ടില്‍ നിന്നും യൂണിവേര്‍സിറ്റി എന്ന് അഹങ്കരിച്ചവര്‍ക്ക് തന്റെ പ്രതിഭ കൊണ്ട് മറുപടി കൊടുക്കുകയായിരുന്നു ടോട്ടല്‍ ഫുട്‌ബോള്‍ എന്ന എക്കാലത്തെയും വിപ്ലവാത്മക ശൈലി കൊണ്ട് റിനൂസ് മൈക്കിള്‍ എന്ന ഡച്ചുകാരന്‍. അതിനു വേണ്ടി തേരു തളിച്ചതോ യൊഹാന്‍ ക്രൈഫ് എന്ന ഇതിഹാസവും.
ഗോളി ഒഴിച്ച് ആര്‍ക്കും എവിടെയും കളിക്കാം. പൊസിഷുനുകള്‍ എന്ന പരമ്പരാഗത ശൈലി തന്നെ ക്രൈഫ് എന്ന വജ്രായുധത്തെ വച്ച് റിനൂസ് മൈക്കിള്‍ പൊളിച്ചെഴുതി. “ഭ്രാന്തന്‍ ശൈലി”, തോറ്റ് തുന്നം പാടും എന്നു പറഞ്ഞ് അപഹസിച്ച ഫുട്‌ബോള്‍ നിരൂപകരോട് തത്വാത്മകമായി മാത്രം റിനൂസ് മൈക്കിള്‍ മറുപടി പറഞ്ഞു “ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കും”.
74 ലോക കപ്പിനു ഡച്ച് പട നയിച്ചെത്തിയ ക്രൈഫ് സാമ്പ്രദായിക രീതികളെ തച്ചുടച്ചു. കൊലകൊമ്പന്മാരായ ബ്രസീലും അര്‍ജ്ജന്റീനയും ഇറ്റലിയും ക്രൈഫിന്റെ ഓറഞ്ചു സൈന്യത്തിനു മുന്നില്‍ നിലം തൊടാതെ പാഞ്ഞു. ഏവരും ഒരെ സ്വരത്തില്‍ പറഞ്ഞു ക്രൈഫിനും കൂട്ടര്‍ക്കുമിടയില്‍ എന്താണ് നടക്കുന്നത് എന്ന് കളിയുടെ ഒരു നിമിഷത്തിലും സത്യത്തില്‍ ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.
ബ്രസീലും അര്‍ജ്ജന്റീനയും അടക്കമുള്ള വമ്പന്മാര്‍ക്ക് ക്രൈഫ് കൂട്ടരും മടക്ക ടിക്കറ്റ് നല്‍കി തിരിച്ചയച്ചു. പിന്നീട് ഫൈനലില്‍ നേരിട്ട ജര്‍മ്മനി സത്യത്തില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചത് കളിക്ക് പുറത്തെ കളികള്‍ കൊണ്ടായിരുന്നു. ഇവിടെ നമുക്ക് ക്രൈഫിലൂടെ ഒരു കര്‍ണ്ണനെ തന്നെ കാണാന്‍ കഴിയും.
ഒരു തരത്തിലും ക്രൈഫിന്റെ ഹോളണ്ടിനോട് കളിച്ചു ജയിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കിയ ജര്‍മ്മനിക്കാര്‍ എന്നും താങ്കള്‍ അഗ്രകണ്യരായ രാഷ്ട്രീയതന്ത്രം തന്നെ ഇവിടെയും പയറ്റി.
ഫൈനലിനു ദിവസങ്ങള്‍ ബാക്കി ഇരിക്കെ സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്ന ക്രൈഫിനടുത്ത് പോയി കുറെ ജര്‍മ്മന്‍ സ്ത്രീകളെ കൂടെ നിര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്യിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍ അതെ ഫോട്ടോയും ഒരു ഊമ കത്തും ചേര്‍ത്ത് ക്രൈഫിന്റെ ഭാര്യക്ക് അയച്ചു വിവാദം സൃഷ്ടിച്ചു.
ക്രൈഫ് തന്നെ പിന്നീട് പറയുന്നു- ഫൈനല്‍ കളിക്കുബോള്‍ ഞാന്‍ മാനസികമായി തളര്‍ന്നിരുന്നു. എന്നിട്ടും ഫൈനലിന്റെ ആദ്യ മിനിട്ടില്‍ തന്നെ ജര്‍മ്മന്‍ വല കുലുക്കി കളിയില്‍ ഹോളണ്ട് തന്നെ മേധാവിത്വവും നേടി.
എന്നാല്‍ അനര്‍ഹമായി നല്‍കിയ ഒരു പെനാല്‍റ്റി എന്ന് പിന്നീട് വ്യക്തമയ റഫറിയുടെ കളിയില്‍ ജര്‍മ്മനി സമനില നേടി. ഇതിനിടയില്‍ കടുത്ത ഫൗളിനു വിധേയനായ ക്രൈഫ് ശാരീരികമായും തളര്‍ന്നു. കളിയുടെ സിംഹ ഭാഗവും ഞൊണ്ടി നടക്കുന്ന ക്രൈഫിനെ ഇന്നും യൂട്യൂബില്‍ ആര്‍ക്കും കാണാം.
“ഫുട്‌ബോള്‍ തോറ്റു ജര്‍മ്മന്‍ രാഷ്ട്രീയം വിജയിച്ചു” എന്നായിരുന്നു അന്നിറങ്ങിയ പത്രങ്ങളുടെ തലക്കെട്ടുകളില്‍ കൂടുതലും. പ്രധിരോധ ശൈലി കൊണ്ട് ചരമം അടയുമായിരുന്ന കാല്‍പന്തുകളിയെ പുതുജീവന്‍ കൊടുത്ത് തിരിച്ചു കൊണ്ട് വന്ന ക്രൈഫിനെ വാനോളം വാഴ്ത്തി.
ഒരു വിശ്വകപ്പ് വിജയിക്കുക എന്നതിനപ്പുറം ഫുട് ബോള്‍ എന്ന കളിയ്ക്ക് ജീവന്‍ നിലനിര്‍ത്തുക എന്ന മഹത്തായ കര്‍മ്മം ആയിരുന്നു ക്രൈഫ് നിര്‍വ്വഹിച്ചത്. അതു കൊണ്ട് തന്നെയാണു അതികായകര്‍ക്കൊപ്പം ഇന്നും നില നില്‍ക്കുന്നതും.
ഈ ചരിത്രത്തോളം ഭംഗിയുള്ള ഒരു കിരീട നേട്ടവും ഞാന്‍ ദര്‍ശ്ശിച്ചിട്ടില്ല. എന്റെ പ്രിയപ്പെട്ട ടീം ഓറഞ്ച് ആയതും അതുകൊണ്ട് തന്നെ. 74 കഴിഞ്ഞു തുടര്‍ച്ചയായി 78 ലും ഹോളണ്ട് ഫൈനല്‍ തന്നെ കളിച്ചു അവിടെയും വിശ്വകപ്പ് എന്നത് ഒരു മരീചിക പോലെ ബാക്കിയാക്കി അവര്‍ മടങ്ങി.
94 ല്‍ ഐസ് മാന്‍ (ഡെന്നീസ് ബെര്‍ഗ്ഗ് ക്യാമ്പ്) എന്ന പ്രതിഭയുടെ ഉദയം കണ്ട വേള്‍ഡ് കപ്പില്‍ ക്വാര്‍ട്ടര്‍ വരെ എത്തി ബ്രസിലിനോട് തോറ്റു. 98 ഫ്രാന്‍സില്‍ ഐസ് മാന്റെ ഉഗ്ര പ്രതാപത്തില്‍ എഡ് ഗാര്‍ ഡേവിഡ്‌സ്, പാട്രിക്ക് ക്ലൈവര്‍ട്ട് എന്ന കൂട്ട് കെട്ടിനൊപ്പം ഗസ് ഹിഡിഗിന്റെ ശിഷ്യണത്തില്‍ ടോട്ടല്‍ ഫുട് ബോളിന്റെ കളിയഴക് ആവോളം വിതറി നാലമതായി മടങ്ങി, കഴിഞ്ഞ ലോക കപ്പില്‍. 3 ഫൈനല്‍ കളിച്ചിട്ടും കിരീട നേട്ടം അകന്നു പോയി.
നിര്‍ഭാഗ്യം എന്നതിനു മറ്റു പര്യായ പദം ചോദിച്ചല്‍ “” ഓറഞ്ച് ” രണ്ടാമതു ചിന്തിക്കാതെ ഞാന്‍ മറുപടി പറയും.
ഇത്തവണയും വരുന്നു “” ഓറഞ്ച് ” പൂവിടാന്‍ ഒരു വസന്തത്തെയും കാത്ത്….
