ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്. നമീബിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് പ്രോട്ടിയാസിന്റെ വിജയം.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ലുവാന്‍ ഡ്രെ പ്രെട്ടോറിയസാണ്. 51 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 94 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 184.31 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് പ്രെട്ടോറിയസ് ബാറ്റ് വീശിയത്.
An all-round performance powers the Proteas to a second win in Windhoek 💪
Continue watching more of the tri-series action on https://t.co/MHHfZPzf4H in South Africa and other select territories 📺
📝: https://t.co/cT04rhlPmu pic.twitter.com/EPJCPdNl1e
— ICC (@ICC) September 1, 2026
വെറും ആറ് റണ്‍സിന് സെഞ്ച്വറി നഷ്ടമായതോടെ താരത്തിന് ഒരു മിന്നും നേട്ടവും നഷ്ടമായിരിക്കുകയാണ്. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയടിക്കാത്ത താരത്തിന് തന്റെ കന്നി സെഞ്ച്വറിയാണ് നഷ്ടമായത്. ടി-20യില്‍ 16 മത്സരങ്ങളില്‍ നിന്ന് 326 റണ്‍സാണ് താരം നേടിയത്. 20.38 എന്ന ശരാശരിയിലാണ് താരത്തിന്റെ ബാറ്റിങ്. 141.74 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്.
Lhuan-dre Pretorius goes big with his highest T20I score to help South Africa post a strong total 🔥
Catch all the tri-series action LIVE on https://t.co/MHHfZPzf4H in South Africa and in other select regions 📺 pic.twitter.com/6cXWNtDKKk
— ICC (@ICC) September 1, 2026
അതേസമയം മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി ഡെവാള്‍ഡ് ബ്രെവിസ് 27 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 41 റണ്‍സും നേടി.
സിംബാബ്‌വേയ്ക്ക് വേണ്ടി വെസ്‌ലെയ് മധേവേര മൂന്ന് വിക്കറ്റുകള്‍ നേടി മികവ് പുലര്‍ത്തി. ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റും ന്യൂമേന്‍ നിയാംഹ്യൂറി ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ സിംബാബ് വേയ്ക്ക് വേണ്ടി 33 പന്തില്‍ 45 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടോപ് സ്‌കോറര്‍. രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പ്രോട്ടിയാസിന് വേണ്ടി ക്യാപ്റ്റന്‍ ബ്യോണ്‍ ഫോര്‍ച്ചിന്‍ നാല് വിക്കറ്റ് നേടി തിളങ്ങി. ഡുവാന്‍ യാന്‍സന്‍ മൂന്ന് വിക്കറ്റും എന്‍കാബ പീറ്റര്‍, പ്രെണലന്‍ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Lhuan-dre Pretorius In Great Performance Against Zimbabwe
