ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ കണ്ടെത്തി
Man And Wildlife Conflict
ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd February 2019, 7:30 pm

ചെന്നൈ: ബാങ്കോക്കില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും പുള്ളിപ്പുലിയുടെ കുട്ടിയെ കണ്ടെടുത്തു. ശനിയാഴ്ച രാവിലെ കാജ മൊയ്ദീന്‍ എന്നയാളില്‍ നിന്നാണ് പുലിക്കുട്ടിയെ പിടികൂടിയത്.
ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

പരിശോധനയ്ക്കിടെ നിന്നും ശബ്ദം കേട്ട ഉദ്യോഗസ്ഥര്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 1.1 കിലോ ഭാരവും 54 സെന്റീമീറ്റര്‍ നീളവുമാണ് പുലിക്കുട്ടിക്കുള്ളത്.

പുലിക്കുട്ടിയെ തമിഴ്‌നാട് ഫോറസ്റ്റ് വകുപ്പ് മുഖേന പരിശോധനകള്‍ക്ക് ശേഷം ചെന്നൈയിലുള്ള അരിഗ്നര്‍ അണ്ണാ സുവോളജി പാര്‍ക്കിലേക്ക് മാറ്റിയിട്ടുണ്ട്.

കാജ മൊയ്ദീന്‍ തമിഴ്‌നാട് സ്വദേശിയാണ്. ഇയാളെ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. തായ് എയര്‍വെയ്‌സില്‍ വന്നിറങ്ങിയ കാഹ ചെന്നൈ വിമാനത്താവളത്തില്‍ മറ്റാര്‍ക്കോ എത്തിച്ച് നല്‍കുന്നതിനാണ് പുലിക്കുട്ടിയെ കൊണ്ടു വന്നതെന്ന് എയര്‍ ഇന്റലിജന്‍സ് പറഞ്ഞു.