എഡിറ്റര്‍
എഡിറ്റര്‍
ലെനോവോ വൈബ് ബിയുടെ 4 ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍; വില വെറും 5,799
എഡിറ്റര്‍
Friday 10th March 2017 2:58pm

ലെനോവോയുടെ 4ജി സ്മാര്‍ട്‌ഫോണായ ലെനോവോ വൈബ് ബി ഇന്ത്യയില്‍ പുറത്തിറങ്ങി. 5,799 രൂപയാണ് ഫോണിന്റെ വില. ഇന്ന് വൈകീട്ട് മുതല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ബ്ലാക് നിറത്തിലുള്ള മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 4.5 ഇഞ്ച് എഫ്.ഡബ്ല്യൂജിഎ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 480*854 ആണ് പിക്‌സല്‍ റെസല്യൂഷന്‍.

1 ജിഎച്ച് സെഡ് ക്വാഡ് കോര്‍ 64 ബിറ്റ് മീഡിയാ ടെക് എം.ടി.കെ 6735 എം പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 1 ജിബിയാണ് റാം 8 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. മൈക്രോ എസ് ഡികാര്‍ഡ് വഴി 32 ജിബിവരെയാക്കി ഉയര്‍ത്താം.

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2000 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്. 11.3 മണിക്കീര്‍ ടോക്ക് ടൈമാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലാണ്. മുന്‍വശത്തെ ക്യാമറ 2 മെഗാപിക്‌സലുമാണ്. എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. ഡ്യൂവല്‍ സിം, 4 ജി എല്‍.ടി.ഇ, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 144 ഗ്രാമാണ് ഭാരം.

Advertisement