ജയരാജ് സംവിധാനം ചെയ്‌ത സ്നേഹം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ലെന. സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് സീരിയലുകളിലൂടെ പ്രശസ്തയായിരുന്നു അവർ.
ജയരാജ് സംവിധാനം ചെയ്‌ത സ്നേഹം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ലെന. സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് സീരിയലുകളിലൂടെ പ്രശസ്തയായിരുന്നു അവർ.
മലയാളത്തിൽ 100ലധികം സിനിമകളിൽ അഭിനയിച്ച ലെന തമിഴിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചു. ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ലെന സ്വന്തമാക്കി. ഇപ്പോൾ മാധവ് സുരേഷിനെക്കുറിച്ച് സംസാരിക്കുകയാണ് ലെന.
മാധവിൻ്റെ ഫസ്റ്റ് ഫിലിം ആണ് കുമ്മാട്ടിക്കളി എന്ന സിനിമയെന്നും ഒരാളെ ആദ്യ സിനിമയിൽ തന്നെ ട്രോള് ചെയ്ത് നശിപ്പിക്കരുതെന്നും ലെന പറയുന്നു.

ഇനിയഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന രീതിയിൽ ട്രോൾ ചെയ്താൽ അത് ശരിയല്ലെന്നും അവൻ നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ലെന പറഞ്ഞു.
സിനിമയെക്കുറിച്ച് പഠിക്കാൻ നോക്കുന്ന വ്യക്തിയാണ് മാധവ് എന്നും മാധവിൻ്റെ തീരുമാനം എന്താണെന്ന് തനിക്ക് പറയാൻ പറ്റില്ലെന്നും അവർ പറയുന്നു. മാധവ് തന്നെ അത് അറിയിക്കുമെന്നും ഇനി മാധവ് അഭിനയിക്കുമ്പോൾ കുറച്ച് കൂടി ബോൾഡ്നെസ് വന്നിട്ടായിരിക്കും തിരിച്ചുവരികയെന്നും നടി കൂട്ടിച്ചേർത്തു.
മാധവിന് താത്പര്യം ഉണ്ടെങ്കിൽ അവൻ ഇനിയും അവൻ്റെ സ്കിൽസ് പൊളിഷ് ചെയ്ത് വരുമെന്നും ‘ആദ്യ സിനിമയിൽ തന്നെ എല്ലാവരും ഹൃതിക് റോഷൻ ആവണമെന്നില്ല’ നടി കൂട്ടിച്ചേർത്തു.
തൻ്റെ ഒക്കെ ആദ്യ സിനിമയിലെ അഭിനയവും ഇന്നത്തെ അഭിനയവും എടുത്ത് നോക്കിയാൽ മൊത്തത്തിൽ വ്യത്യസ്തമാണെന്നും ഇന്ന് ട്രോളൻമാർ എല്ലാവരെയും വേരോടെ എടുത്ത് കളയാനാണ് ശ്രമിക്കുന്നതെന്നും അവർ പറയുന്നു.
‘അങ്ങനെയാണെങ്കിൽ കഴിഞ്ഞ വർഷമേ ഞാൻ എല്ലാം നിർത്തി പോകേണ്ടതായിരുന്നു. പക്ഷെ, ട്രോളൻമാർ എനിക്ക് ഗുണം ചെയ്തു. ആളുകൾ ഞാൻ ആത്മീയതയെക്കുറിച്ച് പറഞ്ഞതിനെ ശ്രദ്ധിച്ചു. ചില ആളുകൾ പുസ്തകം വായിച്ചു,’ ലെന പറയുന്നു.
Content Highlight: Lena talking about Madhav Suresh