എഡിറ്റര്‍
എഡിറ്റര്‍
വിവാഹം എനിക്ക് വലിയ കാര്യമല്ല: സോഹ അലിഖാന്‍
എഡിറ്റര്‍
Thursday 7th March 2013 9:48am

വിവാഹം എനിക്ക് വലിയ കാര്യമല്ലെന്ന് ബോളീവുഡ് സ്റ്റാര്‍ സോഹ അലിഖാന്‍. പെട്ടെന്ന് തന്നെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്നും സോഹ പറഞ്ഞു.

Ads By Google

വിവാഹം എന്നു പറയുമ്പോള്‍ പ്രതിബദ്ധത, ദയ, വിശ്വാസം, പരസ്പരം മനസിലാക്കല്‍ എന്നിവക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. വിവാഹത്തിന്റെ  നിയമസാധുതകളെ പറ്റി ഞാന്‍ ആശങ്കപ്പെടുന്നില്ല.

അഭിനയം എന്നത് എനിക്ക് ഏറ്റവും  ഇഷ്ടമുള്ള കാര്യമാണ്. അതില്‍ ഉണ്ടാകുന്ന മത്സരങ്ങളില്‍ വിശ്വാസമില്ല. എന്നാല്‍ ഇന്ന് താരങ്ങള്‍ അഭിനയം  കച്ചവടമാക്കി മാറ്റിയിരിക്കുകയാണ്. എനിക്ക് അതിനോട് യോജിപ്പില്ല.

കൂടുതല്‍ പണം  സമ്പാദിക്കുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ആണ് . അതുകൊണ്ട് അതൊക്കെ ഒഴിവാക്കി കിട്ടുന്നതില്‍ കൂടുതല്‍ സന്തോഷം കണ്ടെത്താനാണ് ശ്രമിക്കുന്നത്-സോഹ പറഞ്ഞു.

സാഹേബ് ബീവി ഗാങ്സ്റ്റര്‍ റിട്ടേണ്‍സ്  ആണ് അടുത്ത് പുറത്തിറങ്ങുന്ന സോഹയുടെ പുതിയ ചിത്രം.

യഥാര്‍ത്ഥ ജീവിതത്തില്‍ രാജകുടുംബത്തില്‍ ജനിച്ചതിനാല്‍ തന്നെ  പുതിയ ചിത്രത്തിലെ ചില രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ ഒരു പ്രയാസമുണ്ടായിരുന്നില്ല കൂടാതെ തന്റെ കുടുംബം ഒരിക്കലും എനിക്ക് വിലക്കേര്‍പ്പെടുത്തിയില്ലെന്നും സോഹ പറഞ്ഞു.

Advertisement