തെരഞ്ഞെടുപ്പിന് മുമ്പ് ലീഗില്‍ പൊട്ടിത്തെറി നടക്കും; മൂന്ന് സീറ്റുകള്‍ പിടിച്ചെടുക്കും; കെ.ടി ജലീല്‍
Kerala Election 2021
തെരഞ്ഞെടുപ്പിന് മുമ്പ് ലീഗില്‍ പൊട്ടിത്തെറി നടക്കും; മൂന്ന് സീറ്റുകള്‍ പിടിച്ചെടുക്കും; കെ.ടി ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 11:30 pm

മലപ്പുറം: ലീഗില്‍ തെഞ്ഞെടുപ്പിന് മുന്നില്‍ ഒരു പൊട്ടിത്തെറിയുണ്ടാവുമെന്ന് കെ.ടി ജലീല്‍. മനോരമ ന്യൂസിനോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. ലീഗില്‍ നിന്ന് വിമതസ്വരവുമായി ചില നേതാക്കള്‍ തന്നെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു.

ലീഗില്‍ നിന്നും അപ്രതീക്ഷിതമായി പല നേതാക്കളും ഇത്തവണ വിമതരായി മല്‍സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ ലീഗ് നേതാവ് തന്നെ വീട്ടില്‍ വന്നു കണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലീഗിലെ ഈ പൊട്ടിത്തെറി ഇടത്പക്ഷത്തിന് നേട്ടം ഉണ്ടാക്കുമെന്നും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങള്‍ ഇടതുപക്ഷം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തവനൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി ആവശ്യപ്പെടുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യു.ഡി.എഫില്‍ സീറ്റ് ചര്‍ച്ചകളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

മുസ്‌ലിം ലീഗിന് 27 സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതുസംബന്ധിച്ച് ലീഗും കോണ്‍ഗ്രസും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മറ്റ് ഘടക കക്ഷികളുടെ സീറ്റിനെ കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: league will explode before the election; Three seats will be occupied; KT Jalil