ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും എല്‍.ഡി.എഫ്; കോര്‍പ്പറേഷനുകളില്‍ ആദ്യ മുന്നേറ്റം യു.ഡി.എഫിന്
Kerala
ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും എല്‍.ഡി.എഫ്; കോര്‍പ്പറേഷനുകളില്‍ ആദ്യ മുന്നേറ്റം യു.ഡി.എഫിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 9:34 am

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം പൊരുതി എല്‍.ഡി.എഫും യു.ഡി.എഫും. കോര്‍പ്പറേഷനുകളില്‍ യു.ഡി.എഫിന് മുന്നേറ്റം. ആദ്യഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ യയു.ഡി.എഫ് മികച്ച മുന്നേറ്റം കാഴ്ചവെച്ചത് ശ്രദ്ധേയമായി.

കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും  ആദ്യ മണിക്കൂറില്‍ യു.ഡി.എഫ് മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്.

ജില്ലാപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു.

ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യു.ഡി.എഫും ഓരോ കോര്‍പ്പറേഷനുകളിലായി എല്‍.ഡി.എഫും എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.
തൃശൂരിലും കോഴിക്കോടും ആദ്യഘട്ടത്തില്‍ യു.ഡി.എഫിന് തുടക്കത്തില്‍ ലീഡ് നേടാനായി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍.ഡി.എ മുന്നേറുന്നു.

മുന്‍സിപ്പാലിറ്റി:
യു.ഡി.എഫ്-39
എല്‍.ഡി.എഫ്-27
എന്‍.ഡി.എ-05

ജില്ലാ പഞ്ചായത്ത്:
യു.ഡി.എഫ്-07
എല്‍.ഡി.എഫ്-06
എന്‍.ഡി.എ-00

ബ്ലോക്ക്:
യു.ഡി.എഫ്-53
എല്‍.ഡി.എഫ്-61
എന്‍.ഡി.എ-02

ഗ്രാമ പഞ്ചായത്ത്:
യു.ഡി.എഫ്-199
എല്‍.ഡി.എഫ്-235
എന്‍.ഡി.എ-16

Content Highlight: LDF leads in gram panchayats and blocks; UDF makes first move in corporations