ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍.ഡി.എഫ് ഹര്‍ത്താല്‍
Kerala News
ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍.ഡി.എഫ് ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 4:59 pm

തൊടുപുഴ: ഏപ്രില്‍ മൂന്നിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാകും ഹര്‍ത്താല്‍ നടക്കുകയെന്ന് ഇടത് മുന്നണി നേതാക്കള്‍ അറിയിച്ചു.

ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ യു.ഡി.എഫ് ജനവഞ്ചനക്കെതിരെയാണ് ഹര്‍ത്താലെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഈ നിയമസഭാ സമ്മേളനത്തില്‍ ഭൂനിയമ ഭേദഗതി ബില്‍ അവതരിപ്പിക്കാനായിരുന്നു കേരള സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ തുടര്‍ച്ചയായുള്ള പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് സഭാനടപടികള്‍ തടസപ്പെടുന്ന സാഹചര്യമുണ്ടായതോടെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനായില്ലെന്നാണ് ജില്ലയിലെ എല്‍.എഡി.എഫ് നേതൃത്വം ആരോപിക്കുന്നത്.