എഡിറ്റര്‍
എഡിറ്റര്‍
മുത്തലാഖ് നിരോധിക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം
എഡിറ്റര്‍
Tuesday 21st November 2017 7:24pm


ന്യൂദല്‍ഹി: മുത്തലാഖ് നിരോധിക്കുന്നതിനായി നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള പ്രത്യേക ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഭീകരരായ ഭര്‍ത്താക്കന്മാരുടെ കൈകളില്‍ ഇരകളായവര്‍ക്കു സംരക്ഷണം നല്‍കാന്‍ നിയമം കൊണ്ടുവരേണ്ടതായി വന്നെന്നു കേന്ദ്രമന്ത്രാലയം അറിയിച്ചു.


Also Read: ‘സീതാലക്ഷ്മിയല്ല മഹാലക്ഷ്മി’; മൈസൂരുവില്‍ യാചകി ക്ഷേത്രത്തിനു സംഭാവന നല്‍കിയത് 2.5 ലക്ഷം


നിയമമസഭയില്‍ കരട് രൂപവല്‍ക്കരിക്കാന്‍ പ്രത്യേക മന്ത്രാലയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മുത്തലാഖ് വിഷയത്തില്‍ ആറുമാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പുതിയ നിയമ നിര്‍മാണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മുത്തലാഖ്, നിക്കാഹ്, ഹലാല എന്നിവക്കെതിരെയുള്ള ഏഴ് ഹര്‍ജികളില്‍ വാദം കേട്ടതിന് ശേഷമാണ് മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതി വിധി പറഞ്ഞത്. ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധി സുപ്രീം കോടതി സ്വീകരിക്കുകയായിരുന്നു. വിവിധ മുസ്ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്നും എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതില്‍നിന്നു മാറാനാകുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.


Dont Miss: ബന്‍സാലിയുടെ തലയ്ക്ക് വിലയിട്ടത് തെറ്റെങ്കില്‍ അയാള്‍ ചെയ്തതും തെറ്റ്; സംവിധായകനെതിരായ വധഭീഷണിയെ ന്യായീകരിച്ച് ആദിത്യനാഥ്


അതേ സമയം തൊഴിലില്ലായ്മയും അഴിമതിയും പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവാദത്തില്‍ നിന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഉയര്‍ന്ന തലത്തിലുള്ള അഴിമതി, മന്ത്രിമാരുടെ പ്രത്യേക താല്‍പര്യങ്ങള്‍, സംശയകരമായ പ്രതിരോധ ഇടപാടുകള്‍ എന്നിവയിലെല്ലാം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ജി.എസ്.ടി പ്രഖ്യാപിച്ചതിന് ശേഷം നരേന്ദ്ര മോദിക്ക് പാര്‍ലിമെന്റിനെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസം ഇല്ലാതായന്നെും സോണിയ പഞ്ഞു.തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ വര്‍ക്കിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Advertisement