കോട്ടയം: കോട്ടയത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ലതിക സുഭാഷ്. കോട്ടയം നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 48ാം വാര്‍ഡായ തിരുനക്കരയില്‍ നിന്നാണ് ലതിക സുഭാഷ് മത്സരിക്കുക.
എന്‍.സി.പിക്ക് അനുവദിച്ച ഏക സീറ്റില്‍ നിന്നാണ് മത്സരം. എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. മുമ്പ് മഹിളാ കോണ്‍ഗ്രസ് നേതാവായിരിക്കെ നഗരസഭാ അധ്യക്ഷയായിരുന്നു.
തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമെന്ന് ലതിക സുഭാഷ് പ്രതികരിച്ചു.
2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണ് ലതിക സുഭാഷ്.
അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ത്ഥിത്വം എത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് മത്സരിക്കുന്നത്. എന്‍.സി.പി ഏല്‍പ്പിച്ച ഉത്തരവാദിത്തമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് സ്ത്രീകള്‍ക്ക് സീറ്റ് നിഷേധിച്ചപ്പോഴാണ് താന്‍ പ്രതികരിച്ചത്.
എല്‍.ഡി.എഫിനെ കുറിച്ചും ലതിക സംസാരിച്ചു. മുന്നണി അടുക്കും ചിട്ടയുമുള്ള ഒന്നാണ്. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്നവരാണ് എല്‍.ഡി.എഫിലുള്ളതെന്നും കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫ് വിജയം നേടുമെന്നും ലതിക സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Latika Subhash is LDF candidate; will contest from NCP’s only seat for Kottayam Municipality