വിഫ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ പെരുമഴക്കാലം
Kerala
വിഫ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ പെരുമഴക്കാലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th July 2025, 6:40 am

തിരുവനന്തപുരം: തെക്കന്‍ ചൈനയില്‍ ഉണ്ടായ വിഫ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

എട്ട് ജില്ലകളിൽ ഇന്ന് മ‍ഴമുന്നറിയിപ്പ് നിലനിൽക്കുണ്ട്. പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, ഇടുക്കി, കോ‍ഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതചുഴിയായി ദുർബലപ്പെട്ട് വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ, കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഴക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. തീര പ്രദേശത്തും, മലയോര പ്രദേശത്തും പ്രത്യേക ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

നാളെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ തൃശൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്.

 

Content Highlight: latest weather updates