ലെഫ്‌നന്റ് റാം ആയി ദുല്‍ഖറിന് പകരം ആലോചിച്ചിരുന്നത് ഈ നടനെ?
indian cinema
ലെഫ്‌നന്റ് റാം ആയി ദുല്‍ഖറിന് പകരം ആലോചിച്ചിരുന്നത് ഈ നടനെ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st July 2020, 10:19 am

ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തിനാണ് ലെഫ്‌നന്റ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടന്‍ ഒരുങ്ങുന്നു എന്ന വിവരം അനൗണ്‍സ് ചെയ്തത്. മഹാനടി എന്ന വിജയ ചിത്രത്തിന് ശേഷം വൈജയന്തി മൂവിസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ചിത്രത്തെ കുറിച്ച് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദുല്‍ഖര്‍ സല്‍മാനെയല്ല മറ്റൊരു നടനെയാണ് ലെഫ്‌നന്റ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി ആദ്യം സമീപിച്ചതെന്നാണ്. നടന്‍ നാനിയെ ആണ് നിര്‍മ്മാതാക്കള്‍ ആദ്യം സമീപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1964ലാണ് ചിത്രം നടക്കുന്നത്. ലെഫ്നന്റ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ദുല്‍ഖര്‍ ഏറ്റവും അനുയോജ്യനാണ്. ദുല്‍ഖറിനേക്കാള്‍ ഇണങ്ങുന്ന മറ്റൊരാളില്ല. അദ്ദേഹം മികച്ച ഒരു നടന്‍ കൂടിയാണെന്നും സംവിധായകന്‍ ഹനു രാഘവപുടി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇത് ഒരു ചരിത്രപരമായ കഥയാണ്. അതേ സമയം തന്നെ പ്രണയകഥ കൂടിയാണ്. സൈനിക പശ്ചാത്തലത്തലം കൂടിയുണ്ട്. അതിനാല്‍ തന്നെ കുറേ ആക്ഷന്‍ സീനുകളും ഉണ്ട്. പല ലൊക്കേഷന്‍സുകളും ഉണ്ടെങ്കിലും പ്രധാന ലൊക്കേഷന്‍ കശ്മീരാണെന്നും ഹനു രാഘവപുടി പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ണ്ണമായി. നായികയെ നിശ്ചിക്കുന്നതിന് വേണ്ടിയുള്ള അവസാന ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഹനു രാഘവപുടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ