എഡിറ്റര്‍
എഡിറ്റര്‍
ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് ലോകത്തിലെ ഏറ്റവും വലിയ വിമാനം; പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വഴിമാറിയത് വന്‍ ദുരന്തം, വീഡിയോ
എഡിറ്റര്‍
Tuesday 10th October 2017 6:05pm

 

ബര്‍ലിന്‍: ശക്തമായ കാറ്റില്‍ വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു ദുരന്തത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടു.

ജര്‍മ്മനിയിലെ ദസ്സല്‍ദോര്‍ഫ് വിമാനത്തവളത്തിലാണ് സംഭവം. എമിറേറ്റ്‌സിന്റെ എ380 എന്ന വിമാനമാണ് ശക്തമായ കാറ്റില്‍ ലാന്‍ഡുചെയ്യാന്‍ നേരം ബാലന്‍സ് നഷ്ടപ്പെട്ട് റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.


Also Read: അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്യുന്ന കുടുംബത്തെ കൈകൂപ്പി നമിച്ച് പൊലീസുകാരന്‍; ചിത്രം സമൂഹമാധ്യമാധ്യമങ്ങളില്‍ വൈറലാകുന്നു


റണ്‍വെയിലെത്തുന്നതിനു മുമ്പ് തന്നെ വിമാനം കാറ്റില്‍ ആടിയുലയുന്നത് ദൃശ്യങ്ങളില്‍ കാണാം. റണ്‍വെയില്‍ ലാന്‍ഡുചെയ്ത വിമാനം കാറ്റില്‍ ബാലന്‍സ് കിട്ടാതെ ബൗണ്‍സ് ചെയ്യുകയും ചെയ്തു.

എന്നാല്‍ പൈലറ്റ് ഞൊടിയിടയില്‍ വിമാനത്തെ നിയന്ത്രണത്തിലാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 600 ലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നാണ് എ380.

വീഡിയോ:

 

Advertisement