ഏത് തരത്തിലുള്ള അക്രമങ്ങളില്‍ നിന്നും ഭാഷകളെ സംരക്ഷിക്കണം: മമതാ ബാനര്‍ജി
India
ഏത് തരത്തിലുള്ള അക്രമങ്ങളില്‍ നിന്നും ഭാഷകളെ സംരക്ഷിക്കണം: മമതാ ബാനര്‍ജി
നിഷാന. വി.വി
Saturday, 21st February 2026, 3:41 pm

കൊല്‍ക്കത്ത: എല്ലാ ഭാഷകളും ഒരുപോലെ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.

ഏത് തരത്തിലുള്ള അക്രമണങ്ങളില്‍ നിന്നും ഭാഷകളെ സംരക്ഷിക്കണമെന്നും മമത പറഞ്ഞു. അന്താരാഷ്ട്ര മാതൃ ഭാഷാ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭാഷാ പ്രസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് തന്റെ സര്‍ക്കാര്‍ ഭാഷാ വൈവിധ്യത്തെ ബഹുമാനിക്കുന്നുവെന്നും നിരവധി ഭാഷകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ബാനര്‍ജി പറഞ്ഞു.

ബംഗാളി മഹത്തായ സാഹിത്യ പൈതൃകമുള്ള ഭാഷ മാത്രമല്ല എല്ലാ ഭാഷാ സമൂഹങ്ങളെയും ബഹുമാനിക്കുന്ന വിശാലമായ പ്രതിബദ്ധതയുടെ കൂടി ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാനത്ത് എല്ലാ വ്യക്തികള്‍ക്കും അവരുടെ മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരമുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്,’ മമത ബാനര്‍ജി പറഞ്ഞു.

‘ ഈ പുണ്യ ദിനത്തില്‍ ഏതെങ്കിലുമൊരു ഭാഷ ആക്രമിക്കപ്പെടുകയാണെങ്കില്‍ നാമെല്ലാവരും അതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു,’ മമത പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

Content Highlight: Languages ​​should be protected from any kind of violence: Mamata Banerjee

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.