ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കാന്‍ ജെസിബി ഉള്‍പ്പടെ എത്തിച്ച് മണ്ണ് നീക്കല്‍ പുരോഗമിക്കുന്നുണ്ട്. റോഡിലുള്ള കല്ലും മണ്ണും പൂര്‍ണമായും നീക്കിയ ശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ ശ്രമം.
അതേസമയം, ചുരം വഴിയുള്ള രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ഓണാഘോഷം കൂടിയെത്തിയതോടെ വയനാട്ടിലേക്ക് പോകാന്‍ ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് പാല്‍ച്ചുരത്തെയായിരുന്നു. കണ്ണൂര്‍ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാത കൂടിയാണ് പാല്‍ച്ചുരം.