ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News
ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; തൊഴിലാളിക്ക് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 8:05 pm

കണ്ണൂര്‍: ചാലക്കുന്നില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയാണ് മരിച്ചത്. കുന്നിടിച്ച് ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ നിരവധി സ്ഥലങ്ങളില്‍ ദേശീയ പാത നിര്‍മാണത്തിനിടെ അപകടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദേശീയപാതയില്‍ മണ്ണിടിച്ചിലും വിള്ളലുമുണ്ടായിരുന്നു.

ദേശീയപാതയില്‍ തകരാറുണ്ടായതിന് പിന്നാലെ ഹൈക്കോടതി ദേശീയപാത അതോറിറ്റിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തകരാറുണ്ടായ സ്ഥലത്ത് നിര്‍മാണം നടത്തിയ കരാറുകാരനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്നും എന്‍.എച്ച്.എ.ഐ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

റോഡ് പൊളിയാനും വിള്ളലേല്‍ക്കാനുമുണ്ടായ കാരണമെന്താണെന്ന് പരിശോധിക്കണമെന്നും കോടതി ദേശീയ പാത അതോറിറ്റിയെ അറിയിച്ചു. ഹരജി ജൂണ്‍ ആദ്യവാരം പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Landslide during construction of national flag; Worker dies tragically