ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
ഇടുക്കിയില്‍ പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍; വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു
ന്യൂസ് ഡെസ്‌ക്
Thursday 9th August 2018 10:19pm

ഇടുക്കി: ഇടുക്കി പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍. റിസോര്‍ട്ടിനുള്ളില്‍ നിരവധി വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു.

വിദേശികളെ പുറത്തെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

ഇടുക്കിയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. മുരിക്കാശ്ശേരിയിലും കൊരങ്ങാട്ടിയിലും ഉരുള്‍പൊട്ടലുണ്ടായി.

ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ALSO READ: മഴക്കെടുതി; തമിഴ്‌നാട് കേരളത്തിന് 5 കോടി രൂപ നല്‍കും

അതേസമയം ഷട്ടര്‍ തുറന്ന് 8 മണിക്കൂറായിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്  ഉയരുകയാണ്.

നിലവില്‍ 2400 അടിയാണ് ജലനിരപ്പ്. 2403 അടിയാണ് പരമാവധി ജലനിരപ്പ്. ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സെക്കന്റില്‍ 50 ഘനയടി വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തുപോകുന്നത്. അതേസമയം പെരിയാര്‍ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതിനോടകം 22 അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.

WATCH THIS VIDEO:

Advertisement