സ്വന്തം സ്ഥലത്തെ മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്നു
kERALA NEWS
സ്വന്തം സ്ഥലത്തെ മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചു കൊന്നു
ന്യൂസ് ഡെസ്‌ക്
Friday, 24th January 2020, 8:46 am

കാട്ടാക്കട: തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്ത് നിന്ന് മണ്ണ് കടത്തുന്നത് തടഞ്ഞ ഭൂവുടമയെ അടിച്ചു കൊന്നു. അമ്പലത്തിന്‍കാല സ്വദേശി സംഗീതാണ് മരിച്ചത്.

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. സ്വന്തം സ്ഥലത്തെ മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കത്തിനിടയിലാണ് സംഗീതിനെ തലക്കടിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥലത്തു നിന്ന് ഫോറസ്റ്റു കാര്‍ക്ക് മണ്ണെടുക്കാനാണ് സംഗീത് അനുമതി നല്‍കിയത്. എന്നാല്‍ ഇന്നലെ രാത്രിയോടെ വന്നത് ഫോറസ്റ്റുകാരല്ല, മറ്റുചിലരാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതു തടഞ്ഞ സംഗീതിനെ മണ്ണു മാന്തുന്ന ഭാഗം കൊണ്ട് തലക്കടയ്ക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാട്ടുകാര്‍ സംഗീതിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടു കൂടി മരിക്കുകയായിരുന്നു. പ്രതി എന്നു സംശയിക്കുന്ന ചാരു പാറ സ്വദേശി സജു ഒളിവിലാണ്.