എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറില്‍ പാപ്പാത്തി ചോലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നു; വഴി തടഞ്ഞ വാഹനങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റി; സ്ഥലത്ത് നിരോധനാജ്ഞ
എഡിറ്റര്‍
Thursday 20th April 2017 7:29am

ഇടുക്കി: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റമൊഴിപ്പിക്കാനാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുളള വന്‍ സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. അതേസമയം സംഘത്തെ തടയാനായുളള ശ്രമങ്ങള്‍ വഴിയിലുടനീളം നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരിക്കുകയാണ്.

വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയിരിക്കുന്നത്.


Also Read: ‘മുസ്‌ലിം ആണെന്നു പുറത്തു പറയരുത്’; പാരീസ് ഹോട്ടലില്‍ വച്ചു തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സെയ്ഫ് അലി ഖാന്‍; തന്റെ മകന്‍ തൈമുറിന് അവനിഷ്ടമുളള മതം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും താരം 


പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം ഇന്ന് പൊളിച്ചുമാറ്റും. സൂര്യനെല്ലിക്ക് സമീപമുളള പാപ്പാത്തിചോലയിലാണ് കുരിശ് സ്ഥാപിച്ചുളള ഭൂമി കൈയേറ്റം. നേരത്തെ രണ്ടുതവണയും ഇവിടെ ഒഴിപ്പിക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരെ ഗുണ്ടകള്‍ തടഞ്ഞിരുന്നു.

Advertisement