എഡിറ്റര്‍
എഡിറ്റര്‍
ലാന്‍സ് ആംസ്‌ട്രോങ് ഉത്തേജകം ഉപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്ത്
എഡിറ്റര്‍
Thursday 11th October 2012 10:01am

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈക്ലിങ് താരം ലാന്‍സ് ആംസ്‌ട്രോങ് ഉത്തേജകം ഉപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്ത് വിട്ടു. അമേരിക്കന്‍ ഉത്തേജക മരുന്ന് ഏജന്‍സിയാണ് തെളിവുകള്‍ പുറത്ത് വിട്ടത്.

Ads By Google

ആംസ്‌ട്രോങ് ഉത്തേജകം ഉപയോഗിച്ചതായുള്ള വാര്‍ത്തകള്‍ ഏറെ ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. തനിയ്‌ക്കെതിരെയുണ്ടായ ആരോപണത്തെ എതിര്‍ക്കാര്‍ പോലും ആംസ്‌ട്രോങ് ശ്രമിച്ചിരുന്നില്ല. ഉത്തേജക മരുന്ന് പരീക്ഷയില്‍ പരാജയപ്പെട്ടതോടെ 1999 ന് ശേഷം ഇദ്ദേഹം നേടിയ ഏഴ് ടൂര്‍ ഡെ ഫ്രാന്‍സ് കിരീടങ്ങളും തിരിച്ചുവാങ്ങാന്‍ തീരുമാനമായിരുന്നു.

ഏറെ നാളായി അര്‍ബുദ രോഗത്തിനടിമപ്പെട്ട ആംസ്‌ട്രോങ് ശക്തമായ തിരിച്ച് വരവായിരുന്നു നടത്തിയത്. കായിക ലോകത്ത് പകരം വെയ്ക്കാന്‍ കഴിയാത്ത വ്യക്തിത്വമായായിരുന്നു ആംസ്‌ട്രോങ്ങിനെ കായിക ലോകം കണ്ടത്.

നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ആംസ്‌ട്രോങ് കായിക ലോകത്തെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന ലോറന്‍സ് സ്‌പോര്‍ട്‌സ് മാന്‍ അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുണ്ട്.

 

Advertisement