കാത്തിരിപ്പിന് വിരാമം; രജനിയുടെ ലാൽ സലാം റിലീസ് ഡേറ്റ് പുറത്ത്
Film News
കാത്തിരിപ്പിന് വിരാമം; രജനിയുടെ ലാൽ സലാം റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th January 2024, 5:17 pm

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ്‌ എന്നിവരോടൊപ്പം രജിനികാന്ത് അതിഥി വേഷത്തിൽ എത്തുന്ന ലാൽസലാം ഫെബ്രുവരി 9ന് റിലീസ് ചെയ്യും. ലൈക പ്രൊഡക്ഷൻ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് തിയ്യതി പുറത്തുവിട്ടത്. ചിത്രം പൊങ്കൽ റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ലാൽസലാം നേരത്ത തന്നെ പ്രേക്ഷരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മൊയ്തിൻ ഭായ് എന്ന വേഷത്തിലാണ് രജനി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്ക്കരൻ നിർമിക്കുന്ന ലാൽസലാമിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് ഐശ്വര്യ രജനികാന്ത് തന്നെയാണ്.

എട്ടുവർഷത്തിന് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽസലാം. എ.ആർ റഹ്മാന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രംഗസാമിയാണ്. പ്രവീൺ ഭാസ്കറാണ് എഡിറ്റർ. ജയിലർ ചിത്രം ബോക്സ്‌ ഓഫീസിൽ സൃഷ്‌ടിച്ച അലയൊലികൾ കെട്ടടങ്ങുന്നതിന് മുമ്പേ മറ്റൊരു രജനി ചിത്രം വീണ്ടും വരുന്ന ആകാംക്ഷയിലാണ് ആരാധകർ.

സൂപ്പർസ്റ്റാർ രജനികാന്തിനും വിഷ്ണു വിശാലിനും വിക്രാന്തിനും പുറമെ സെന്തിൽ, ജീവിത , തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ :വിഷ്ണു രംഗസ്വാമി, എഡിറ്റർ: ബി. പ്രവീൺ ഭാസ്കർ, ആർട്ട്: രാമു തങ്കരാജ്, നൃത്ത സംവിധാനം: ദിനേശ്, സ്റ്റണ്ട് : അനിൽ അറസു , കിക്കാസ് കാളി, സ്റ്റണ്ട് വിക്കി, ലിറിക്‌സ് : കാബിലാൻ, സ്റ്റോറി & ഡയലോഗ്സ്: വിഷ്ണു രംഗസ്വാമി, കോസ്റ്റിയൂം ഡിസൈനർ: സത്യാ എൻ.ജെ, കമ്പനി കോസ്റ്റയുമെർ: വി . സായി ബാബു, മേക്കപ്പ് : പി . കുപ്പുസ്വാമി, സ്റ്റീൽസ് – ആർ .എസ.രാജ, സൗണ്ട് ഡിസൈനർ: പ്രതാപ്, സൗണ്ട് മിക്സിങ്: എസ . ശിവകുമാർ,വി.എഫ്എ.ക്സ് : ലോർവെൻ സ്റ്റുഡിയോസ് ,പബ്ലിസിറ്റി ഡിസൈനർ : കാബിലാൻ.

Content Highlight: Lal salam movie’s release date out