സണ്‍ഡേ ഹോളിഡേയില്‍ അഭിനയിക്കാന്‍ കോണ്‍ഫിഡന്റായിരുന്നു; അതിന് കാരണം ആ ഒരാള്‍: ലാല്‍ ജോസ്
Malayalam Cinema
സണ്‍ഡേ ഹോളിഡേയില്‍ അഭിനയിക്കാന്‍ കോണ്‍ഫിഡന്റായിരുന്നു; അതിന് കാരണം ആ ഒരാള്‍: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th July 2025, 2:24 pm

 

മലയാള സിനിമയ്ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് മീശമാധവന്‍, അറബിക്കഥ, ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്ലെയ്സ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.

ഓം ശാന്തി ഓശാന, സണ്‍ഡേ ഹോളിഡേ എന്നിങ്ങനെ ചില സിനിമകളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ നന്ദി പറയുക ജൂഡ് ആന്തണിയോടാണെന്ന് ലാല്‍ ജോസ് പറയുന്നു. ആദ്യമായി ഒരു ക്യാരക്ടര്‍ നെയിമുള്ള കഥാപാത്രം താന്‍ അവതരിപ്പിച്ചത് ഓം ശാന്തി ഓശാനയിലാണെന്നും ആ സിനിമയില്‍ രണ്‍ജി പണിക്കര്‍ ചെയ്ത റോളിലേക്കാണ് തന്നെ ആദ്യം വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂഡ് ആന്റണിയുടെ ആദ്യ സിനിമയായതിനാല്‍ താന്‍ ചെയ്യുന്നത് ഉചിതമല്ല തോന്നിയെന്നും പിന്നീട് ചിത്രത്തിലെ മറ്റൊരു വേഷം ചെയ്യുകയായിരുന്നുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ചെറിയ വേഷങ്ങള്‍ ചെയ്തതുകൊണ്ട് ക്യാമറയുടെ മുമ്പില്‍ നില്‍ക്കാന്‍ കുറച്ചുകൂടെ ആത്മവിശ്വാസമുണ്ടെന്നും സണ്‍ഡേ ഹോളിഡേയില്‍ അഭിനയിക്കുമ്പോള്‍ താന്‍ കോണ്‍ഫിഡന്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

‘അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ ജൂഡ് ആന്തണിയോടാണ് നന്ദി പറയേണ്ടത്. കാരണം ജൂഡാണ് എന്നെ ഓംശാന്തി ഓശാനയില്‍ ക്യാരക്ടര്‍ നെയിമുള്ള ഒരു കഥാപാത്രം ചെയ്യിച്ചത്. ആ സിനിമയില്‍ ശരിക്കും എന്നെ വിളിച്ചത് രണ്‍ജി പണിക്കര്‍ ചെയ്ത റോള്‍ ചെയ്യാനാണ്. ഞാന്‍ നോക്കിയപ്പോള്‍ ഫുള്‍ ലെങ്ത് റോളാണ്. ആ സമയത്ത് ഒരു ആക്ടറര്‍ എന്ന നിലയില്‍ ഞാന്‍ അത്ര ഓക്കെയല്ലെന്ന് എനിക്കറിയാം.

അവന്റെ ആദ്യത്തെ സിനിമയാണ് കുളമാക്കണ്ട എന്ന് വിചാരിച്ചു. അങ്ങനെ ചെറിയ റോള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ചെറിയ ചെറിയ റോളുകള്‍ ചെയ്തിട്ട് ഇപ്പോള്‍ ക്യാമറയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ കുറച്ചുകൂടെ കോണ്‍ഫിഡന്‍സുണ്ട്. സണ്‍ഡേ ഹോളിഡേയിലൊക്കെ ഞാന്‍ കുറച്ചുകൂടി കോണ്‍ഫിഡന്റായിരുന്നു. മെച്ചപ്പെടുന്നുണ്ട് ചെറുതായി,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Lal jose talks about jude antony joseph and the movie oam shanthi oshana