'വിക്രമാദിത്യന്‍ രണ്ടാം ഭാഗം ഉണ്ടാവും, പക്ഷേ ദുല്‍ഖറിനോട് സംസാരിച്ചിട്ടില്ല, ഒരു സ്റ്റാറും കൂടി പടത്തിലുണ്ടാവും: ലാല്‍ജോസ്
Entertainment news
'വിക്രമാദിത്യന്‍ രണ്ടാം ഭാഗം ഉണ്ടാവും, പക്ഷേ ദുല്‍ഖറിനോട് സംസാരിച്ചിട്ടില്ല, ഒരു സ്റ്റാറും കൂടി പടത്തിലുണ്ടാവും: ലാല്‍ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th December 2021, 9:48 am

ദുല്‍ഖര്‍ സല്‍മാന് ഏറെ കുടംബപ്രേക്ഷകരെ നേടിക്കൊടുത്ത ചിത്രമാണ് ‘വിക്രമാദിത്യന്‍’. ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തിയ ചിത്രതത്തില്‍ നമിത പ്രമോദായിരുന്നു നായിക. വലിയ വാണിജ്യവിജയം നേടിയ സിനിമ രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ മുന്നോട്ട് വെച്ചുകൊണ്ടിയിരുന്നു അവസാനിച്ചത്.

ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ കഥ ചെയ്തുകൊണ്ടിരിക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രമാദിത്യന്‍ രണ്ടാം ഭാഗത്തെ കുറിച്ച് ലാല്‍ജോസ് പറഞ്ഞത്.

‘വിക്രമാദിത്യന്‍ രണ്ടാം ഭാഗം ഓകെയായിട്ടിരിക്കുകയാണ്. ദുല്‍ഖറിനോട് പറഞ്ഞിട്ടില്ല. കഥ ആദ്യമധ്യാന്ത്യം സെറ്റായി. ഒരു വണ്‍ലൈന്‍ സെറ്റായി കഴിഞ്ഞാല്‍ ദുല്‍ഖറിനോട് സംസാരിക്കണം. ദുല്‍ഖര്‍ ഓകെയാണെങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും. ദുല്‍ഖറുണ്ടാവും, ഉണ്ണി മുകുന്ദനുണ്ടാവും. പിന്നെ ആരൊക്കെയുണ്ടാവും എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. നമിത ഒരു ചെറിയ പോഷനിലുണ്ടാവും,’ ലാല്‍ജോസ് പറഞ്ഞു.

‘നിവിന്‍ പോളി ഗസ്റ്റ് റോളിലുണ്ടാവുമോ എന്ന് പറയാന്‍ പറ്റില്ല. അന്നത്തെ ആളുകളൊക്കെ ഇപ്പോള്‍ ഒരുപാട് വളര്‍ന്ന് പോയി. ദുല്‍ഖര്‍ തന്നെ ഇത് ആക്‌സപ്റ്റ് ചെയ്യുമോയെന്ന് എനിക്ക് അറിയില്ല. കാരണം അന്നത്തെ പോലെ ഈക്വല്‍ ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ള റോളില്‍ ഉണ്ണിയുണ്ട്. എങ്ങനെയായിരിക്കും ദുല്‍ഖര്‍ ഈ സിനിമയെ സമീപിക്കുക എന്നറിയില്ല.

മാത്രമല്ല ഇത്തവണ ഒരു സ്റ്റാറും കൂടി പടത്തിലുണ്ടാവും. അത് പറയാറായിട്ടില്ല. ആയാളോടും പറഞ്ഞിട്ടില്ല. ഒരാളെ മനസില്‍ കണ്ടുവെച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ ക്ലീന്‍ ചീറ്റ് കിട്ടിയാലേ മുന്നോട്ട് പോകാന്‍ പറ്റൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലാല്‍ജോസിന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അറബിക്കഥ, ഡയമണ്ട് നെക്ക്ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: laljose reveals that vikramadhithyan second part is coming