സിംബാബ്‌വേയ്ക്കെതിരെ അവന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പൊസിഷന്‍ മികച്ചത്; പ്രശംസയുമായി ബാലാജി
Cricket
സിംബാബ്‌വേയ്ക്കെതിരെ അവന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പൊസിഷന്‍ മികച്ചത്; പ്രശംസയുമായി ബാലാജി
ശ്രീരാഗ് പാറക്കല്‍
Sunday, 1st March 2026, 1:44 pm

ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. മത്സരത്തില്‍ സൂപ്പര്‍ താരം തിലക് വര്‍മയെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ കളിപ്പിക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മി പതി ബാലാജി.

തിലക് മൂന്നാം സ്ഥാനത്ത് മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും സിംബാബ്‌വേക്കെതിരെ ഇറങ്ങിയ പൊസിഷനാണ് താരത്തിന് മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ നിലവാരമുള്ള ഒരു ഇടംകയ്യന്‍ ബാറ്റര്‍ ഇന്ത്യയ്ക്ക് വേണമെന്ന് അദ്ദേഹും കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

‘തിലക് വര്‍മ മൂന്നാം സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, പക്ഷേ സിംബാബ്‌വേയ്ക്കെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പൊസിഷനാണ് അദ്ദേഹത്തിന് അനുയോജ്യം (ആറാം സ്ഥാനത്ത്). ഒരു ഇന്നിങ്‌സിന്റെ അവസാന ഏഴ് മുതല്‍ എട്ട് ഓവര്‍ വരെ കളിക്കാന്‍ അദ്ദേഹത്തിന് സ്വാഭാവിക കഴിവ് ഉണ്ട്.

തിലക് വര്‍മ

വലിയ പരിചയക്കുറവുള്ള ഒരു കളിക്കാരന് അത്തരം സാഹചര്യങ്ങളില്‍ സ്വാതന്ത്ര്യം ലഭിക്കും. കഴിഞ്ഞ മത്സരത്തില്‍ തിലക് വര്‍മയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ നിലവാരമുള്ള ഒരു ഇടംകയ്യന്‍ ഫോമിലായിരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്,’ ബാലജി പറഞ്ഞു.

സിംബാബ്‌വേക്കെതിരെ വമ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. മത്സരത്തില്‍ 16 പന്തില്‍ നിന്ന് 44 റണ്‍സ് നേടാന്‍ തിലകിന് സാധിച്ചിരുന്നു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.

2026 ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഗ്രൂപ്പ് വണ്ണിലെ സെമി ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്ന ഈ മത്സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് അരങ്ങേറുന്നത്.

നിലവില്‍ സൂപ്പര്‍ 8ലെ രണ്ട് മത്സരത്തില്‍ നിന്നും ഓരോന്ന് വീതം വിജയവും പരാജയവുമാണ് ഇന്ത്യയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമുള്ളത്. ഇരു ടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് മുമ്പില്‍.

വെസ്റ്റ് ഇന്‍ഡീസിന് നിലവില്‍ +1.791 എന്ന റണ്‍ റേറ്റും ഇന്ത്യയ്ക്ക് -0.100 എന്ന റണ്‍ റേറ്റുമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ കരീബിയന്‍ കരുത്തര്‍ പരാജയപ്പെട്ടതോടെ നെറ്റ് റണ്‍ റേറ്റില്‍ മുമ്പിലെത്താന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ സിംബാബ്വേയ്‌ക്കെതിരായ മത്സരത്തില്‍ ആ അവസരം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

Content Highlight: Lakshmipathy Balaji Talking About Tilak Varma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ