എഡിറ്റര്‍
എഡിറ്റര്‍
ലേക് പാലസ് റിസോര്‍ട്ട് പൊളിക്കരുതെന്ന് തദ്ദേശ സ്വയം ഭരണ ട്രൈബൂണലില്‍ ഹര്‍ജി
എഡിറ്റര്‍
Monday 30th October 2017 9:30pm

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ട് ഇടിക്കുന്നതിനെതിരെ തദ്ദേശ സ്വയം ഭരണ ട്രൈബൂണലിലാണ് ഹര്‍ജി. വാട്ടര്‍ വേള്‍ഡ് ടൂറിസം എം.ഡി മാത്യൂ ജോസഫ് ഹര്‍ജി നല്‍കിയത്.

ആലപ്പുഴ മുന്‍സിപാലിറ്റി, മുന്‍സിപാലിറ്റി ചെയര്‍മാന്‍, തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. മുന്‍സിപാലിറ്റി അധികൃതര്‍ പക പോക്കുകയാണെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.

അതേസമയം തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


Also Read   ‘ജനങ്ങളെ മരണത്തിലേക്ക് നയിച്ച പ്രഖ്യാപനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതില്‍ നിന്നും പിന്മാറണം’; നോട്ട് നിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് മോദിയും ഇനിയും അംഗീകരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി


ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെയും കൂടി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് നോട്ടീസ് അയക്കണമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement