ഷഫീഖ് താമരശ്ശേരിയ്ക്കും കെ.കെ. ഷാഹിനയ്ക്കും ലാഡ്‌ലി മീഡിയ ഫെലോഷിപ്പ്
Kerala
ഷഫീഖ് താമരശ്ശേരിയ്ക്കും കെ.കെ. ഷാഹിനയ്ക്കും ലാഡ്‌ലി മീഡിയ ഫെലോഷിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 3:42 pm

കോഴിക്കോട്: 2021 ലെ ലാഡ്‌ലി മീഡിയ ഫെലോഷിപ്പിന് ഡൂള്‍ന്യൂസ് ചീഫ് കറസ്പോണ്ടന്റ് ഷഫീഖ് താമരശ്ശേരി അര്‍ഹനായി.

കൊവിഡ് 19നുമായി ബന്ധപ്പെട്ട് ആരോഗ്യം, വിദ്യാഭ്യാസം, ഭിന്നശേഷി, പഞ്ചായത്ത് രാജ് തുടങ്ങിയ വിഷയങ്ങളിലെ ജെന്‍ഡര്‍ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടുള്ള പഠനത്തിനാണ് ലാഡ്‌ലി മീഡിയ ഫെലോഷിപ് നല്‍കുന്നത്.

അന്‍പതിനായിരം രൂപയാണ് ഫെലോഷിപ് തുക. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 15 പേരാണ് ഫെലോഷിപ്പിന് അര്‍ഹരായിരിക്കുന്നത്. കേരളത്തില്‍ നിന്ന് ദ ഫെഡറല്‍ അസോസിയേറ്റ് എഡിറ്റര്‍  കെ.കെ. ഷാഹിനയും  ഫെലോഷിപ്പിന് അര്‍ഹത നേടിയിട്ടുണ്ട്.

2021 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഫെലോഷിപ്പിന്റെ കാലാവധി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഫസ്റ്റ് എന്ന ട്രസ്റ്റാണ് ലാഡ്ലി മീഡിയ ഫെലോഷിപ് നല്‍കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ