ലോകകപ്പ് ചരിത്രത്തില്‍ രണ്ടാമന്‍; ഇറാഖിനെ ചാരമാക്കി എംബാപ്പെ നേടിയത് ഐതിഹാസിക നേട്ടം!
Football
ലോകകപ്പ് ചരിത്രത്തില്‍ രണ്ടാമന്‍; ഇറാഖിനെ ചാരമാക്കി എംബാപ്പെ നേടിയത് ഐതിഹാസിക നേട്ടം!
ശ്രീരാഗ് പാറക്കല്‍
Tuesday, 23rd June 2026, 7:26 am

2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട തകര്‍ത്ത് വിട്ടത്.

സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് ഫ്രഞ്ച് പട മുന്നേറിയത്. മത്സരം തുടങ്ങി 14ാം മിനിട്ടില്‍ തന്നെ എംബാപ്പെ എതിരാളിയുടെ വല കുലുക്കി. പിന്നീട് ഇറാഖ് പൊരുതി നിന്നെങ്കിലും 54ാം മിനിട്ടില്‍ വീണ്ടും എംബാപ്പെ ഇറാഖിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു.

ഇതോടെ ഒരു കിടിലന്‍ റെക്കോഡിലും എംബാപ്പെ മുന്നേറിയിരിക്കുകയാണ്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ ഒപ്പമാണ് എംബാപ്പെ. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രിയയ്‌ക്കെതിരെ ഇരട്ട ഗോള്‍ നേടി ലയണല്‍ ഈ റെക്കോഡില്‍ ഒന്നാമനായികരുന്നു.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോല്‍ നേടുന്ന താരം

(താരം – ടീം – മത്സരം – ഗോള്‍ എന്നീ ക്രമത്തില്‍)

ലയണല്‍ മെസി -അര്‍ജന്റീന – 27 – 18

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 16 – 16

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 24 -16

റൊണാള്‍ഡോ നസാരിയോ ബ്രസീല്‍ – 19 – 15

ജസ്റ്റ് ഫോണ്ടൈന്‍ (ഫ്രാന്‍സ്) – 6 – 13

എംബാപ്പെയ്ക്ക് ശേഷം അധികം വൈകാതെ ഒസ്മാനെ ഡംബലെ 66ാം മിനിട്ടില്‍ ഗോള്‍ നേടി ഫ്രാന്‍സിനെ ഒരു പടി കൂടി മുന്നിലെത്തിച്ചു.

രണ്ട് ഗോളിന്റെ ആധിപത്യത്തില്‍ ഫ്രാന്‍സ് ഇറഖിനെതിരെ വലിയ സമ്മര്‍ദം അഴിച്ചുവിടുകയായിരുന്നു. പന്തടക്കത്തിലും ബോള്‍ പാസിങ്ങിലും എന്നുവേണ്ട മിക്ക മേഖയിലും ഫ്രാന്‍ മുന്നില്‍ നിന്നു. ഫ്രഞ്ച് പോസ്റ്റിലേക്ക് ചില മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ടാര്‍ഗറ്റിലേക്ക് ഒരു തവണ പോലും ഉന്നം വെക്കാന്‍ ഇറാഖിന് സാധിച്ചില്ല. ഫ്രാന്‍സിന്റെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ ഇറാഖിന് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല.

അതേസമയം രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റും ആറ് ഗോളുകളും നേടിയ ഫ്രാന്‍സ് ഗ്രൂപ്പ് ഐയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നോര്‍വേയെ നേരിടുന്ന ഫ്രാന്‍സിന് സമനില പോലും ലഭിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ ഇറാഖിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു.

Content Highlight: Kylian Mbappe In Great Record Achievement In FIFA World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ