ഫിഫ ലോകകപ്പില്‍ ഫ്രാന്‍സും സെനഗലും തമ്മിലുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ആരാധകര്‍. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ മെസിപ്പടയ്ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്ന കിരീടം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടാണ് ഫ്രഞ്ച് പട ഇത്തവണത്തെ ടൂര്‍ണമെന്റിന് ഇറങ്ങുന്നത്.
അതേസമയം ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ ഒരു അപൂര്‍വ റെക്കോഡുമായാണ് മത്സരത്തിനിറങ്ങുന്നത്. അഞ്ച് ലോകകപ്പ് വീതം കളിച്ച സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കോ ഇല്ലാത്ത നേട്ടമാണ് താരം തന്റെ കൈപ്പിടിയില്‍ ഒരുക്കിയിരിക്കുന്നത്.
ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടമാണ് എംബാപ്പെയുടെ അക്കൗണ്ടിലുള്ളത്. രണ്ട് ഫൈനലുകള്‍ കളിച്ച താരം നാല് ഗോളുകളാണ് നേടിയത്. 2018 ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയാണ് ഫൈനലില്‍ താരം ആദ്യ ഗോള്‍ നേടിയത്.റൊണാള്‍ഡോ, എംബാപ്പെ, മെസി
പിന്നാലെ അടുത്ത ലോകകപ്പിലും എംബാപ്പെ ഗോളടിച്ചു. 2022ല്‍ ഖത്തറില്‍ നടന്ന ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ ഹാട്രിക്ക് നേടിയാണ് ഫ്രഞ്ച് ഫോര്‍വേഡ് ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്. ഇതിനൊപ്പം ഫൈനലില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും 27കാരന്‍ സ്വന്തമാക്കിയിരുന്നു.
ലോകകപ്പ് ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങള്‍