മലപ്പുറം: പത്മശ്രീ ജേതാവും സാക്ഷരതാ പ്രവര്‍ത്തകയുമായ കെ.വി. റാബിയ (59) അന്തരിച്ചു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ഒരു മാസത്തോളമായി റാബിയ ചികിത്സയില്‍ കഴിയുകയായിരുന്നു.

2022ലാണ് രാജ്യം റാബിയയെ പത്മശ്രീ നല്‍കി ആദരിച്ചത്. സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു ആദരം. 2014ല്‍ ‘വനിതാരത്‌നം’ അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാരും റാബിയയെ ആദരിച്ചിരുന്നു.
തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു റാബിയയുടെ ജനനം.
14 വയസില്‍ തന്റെ കാലുകളെ ബാധിച്ച തളര്‍ച്ചയെ വെല്ലുവിളിച്ചുകൊണ്ടാണ് റാബിയ സമൂഹത്തിന് അക്ഷരവെളിച്ചം നല്‍കിയത്.
പി.എസ്.എം.ഒ കോളേജില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് റാബിയയുടെ ചലനശേഷി ശേഷി നഷ്ടമാകുന്നത്. ഇതിനുപുറമെ റാബിയയെ കാന്‍സറും ബാധിച്ചു.
‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന പുസ്തകം റാബിയയുടെ ആത്മകഥയാണ്.
Content Highlight: KV Rabia passed away