മാര്‍ച്ച് 17 ന് സോണി ലിവിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് സ്ട്രീമിംഗ് ആരംഭിച്ചത്. ഇന്‍വിസ്റ്റിഗേഷന്‍ ത്രില്ലറായെത്തിയ സിനിമ മികച്ച അഭിപ്രായമാണ് നേടുന്നത്.

ദുല്‍ഖറിന്റെ തന്നെ മറ്റൊരു ചിത്രമായ കുറുപ്പുമായി സല്യൂട്ടിനുള്ള സാമ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഓരോ പഴുതിലൂടെയും രക്ഷപ്പെട്ടു പോകുന്ന കുറ്റവാളിയും അവനെ പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥനുമാണ് ഇരു ചിത്രത്തിലുമുള്ളത്.

കുറുപ്പില്‍ ദുല്‍ഖര്‍ കുറ്റവാളിയാണെങ്കില്‍ സല്യൂട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ്. ഇരുചിത്രത്തിന്റെ ഒടുവില്‍ പ്രതിയുടെ മരണം സംഭവിക്കുന്നുണ്ട്. വ്യക്തതയില്ലെങ്കിലും പ്രതി മരിച്ചുവെന്ന നിഗമനത്തിലാണ് ഇരു സിനിമകളിലേയും ഉദ്യോഗസ്ഥര്‍ എത്തുന്നത്.

Kurup Movie Review: A compelling tale of an unending hunt

ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള എഡിറ്റഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഉദ്യോഗസ്ഥനായി സല്യൂട്ടിലെ അരവിന്ദും കുറ്റവാളിയായി കുറിപ്പിലെ സുധാകര കുറുപ്പുമാണ് വീഡിയോയില്‍ വരുന്നത്.

salute: Dulquer Salmaan - Diana Penty starrer titled 'Salute' | Malayalam Movie News - Times of India

മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥ പറഞ്ഞ ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ഡയാന പെന്റി, മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം കൊവിഡ് അടച്ചിടലിന് ശേഷം തിയേറ്ററുകള്‍കള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പും സംവിധാനം ചെയ്തത്.


Content Highlight: Kurup- Salute Mix Video became viral