കുന്നംകുളം മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരി അന്തരിച്ചു
Kerala
കുന്നംകുളം മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 12:40 pm

തൃശൂര്‍: കുന്നംകുളം മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിനായി ചികിത്സയിലിരിക്കെയാണ് മരണം.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ബാബു പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.

2006, 2011 കാലയളവില്‍ കുന്നംകുളത്ത് നിന്ന് എം.എല്‍.എയായിരുന്നു.  കൊരട്ടിക്കരയില്‍ ജനിച്ച ബാബു എം. പാലിശ്ശേരി 1980ല്‍ ഡി.വൈ.എഫ്.ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്.

ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗം, സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സി.ഐ.ടി.യു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം തുടങ്ങി സാംസ്‌കാരിക, തൊഴിലാളി, കായിക മേഖലകളിലെല്ലാം അദ്ദേഹം സേവനമനുഷ്ഠിച്ചു.

Content Highlight: Kunnamkulam former MLA Babu M. Palissery passed away