ജെന്‍സിയായാലും നയന്റീസ് കിഡ്‌സായാലും പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് മോഹന്‍ലാല്‍. ഒരു സിനിമാ താരമെന്ന നിലയില്‍ നിന്നും മാറി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുന്ന മോഹന്‍ലാലുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേഷനുകല്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മമ്മൂട്ടിയോടൊപ്പം വരാനിരിക്കുന്ന പേട്രിയറ്റും ഹിറ്റ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള അതിമനോഹരവുമെല്ലാം പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ്.
എന്നാല്‍ സിനിമയ്ക്ക് പുറത്ത് സോഷ്യല്‍ മീഡിയയിലും മോഹന്‍ലാല്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ്. വിഷുദിനത്തില്‍ മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ചാനലുകളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ താരം സംസാരിച്ച രീതിയായിരുന്നു പലരിലും ചിരിപടര്‍ത്തിയത്. വിഷുദിനത്തില്‍ താരം മദ്യപിച്ചിരിക്കുകയാണെന്നും അതിനാല്‍ സിനിമകളില്‍ കാണുന്ന പോലെ ഏറെ ആവേശത്തോടെ രസകരമായാണ് സംസാരിക്കുന്നതെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
പേട്രിയറ്റിന്റെ സെറ്റില്‍. Photo: TOI
ഇപ്പോഴിതാ മള്‍ട്ടി സ്റ്റാറായി ഒരുങ്ങുന്ന പേട്രിയറ്റിന്റെ സെറ്റില്‍ വെച്ച് ഉണ്ടായ അനുഭവത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിലുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റില്‍ കേണല്‍ റഹീം നായിക്കെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഒരു കൃത്രിമ കാല്‍ വെച്ച് അഭിനയിക്കുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നതെന്ന് സൂചനുകളുണ്ടായിരുന്നു. ഇത്തരത്തില്‍ ഷൂട്ടിനിടയില്‍ കുഞ്ചാക്കോയോട് മോഹന്‍ലാല്‍ ചോദിച്ച സംശയമാണ് ഏവരിലും ചിരി പടര്‍ത്തുന്നത്.
‘പേട്രിയറ്റിന്റെ ഷൂട്ട് നടക്കുകയാണ്. ചിത്രത്തില്‍ ലാലേട്ടന്റെ ക്യാരക്ടറിന് കാലിന് പ്രശ്‌നമുണ്ട്. അതുകൊണ്ട് അദ്ദേഹം സ്റ്റിക്കും കൊണ്ടാണ് നടക്കുന്നത്. ഒരുപാട് ഷെഡ്യൂളുകള്‍ കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് വരുന്നത്. ഷോട്ടെല്ലാം വെച്ച് റെഡിയായിട്ടിരിക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറയുന്നതിന് തൊട്ട് മുമ്പ് ലാലേട്ടന്‍ എന്നോട് ചോദിച്ചു, മോനോ എന്റെ ഇടത്തേ കാലിനാണോ വലത്തേ കാലിനാണോ പ്രശ്‌നം?,’ കുഞ്ചാക്കോ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രമായ പേട്രിയറ്റില്‍ കുഞ്ചാക്കോ ബോബന് പുറമെ ഫഹദ് ഫാസില്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന പേട്രിയറ്റ് മെയ് ഒന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Kunchako Shares his experience of Mohanlal in Patriot Set
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.