എഡിറ്റര്‍
എഡിറ്റര്‍
അന്തരിച്ച നടി തൊടുപുഴ വാസന്തിയോട് മാപ്പപേക്ഷിച്ച് ചാക്കോച്ചന്‍
എഡിറ്റര്‍
Wednesday 29th November 2017 8:20am

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടി തൊടുപുഴ വാസന്തിക്ക് നടന്‍ കുഞ്ചാക്കോ ബോബന്റെ ആദരാഞ്ജലികള്‍. ആവശ്യമായ സമയത്ത് സഹായം എത്തിക്കാന്‍ വൈകിയതിന് മാപ്പു പറഞ്ഞു കൊണ്ടായിരുന്നു ചാക്കോച്ചന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

‘തൊടുപുഴ വാസന്തി ചേച്ചി അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്,അവര്‍ക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’ എന്ന ഫേസ് ബുക്കില്‍ അദ്ദേഹം കുറിച്ചു.

450 ലെറേ സിനിമകളില്‍ അഭിനയിച്ചിരുന്ന വാസന്തിക്ക് അവസാനക്കാലത്ത് ആശ്രയമായിരുന്നത് മൂന്ന വര്‍ഷം മുമ്പ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ആരംഭിച്ച അരിപ്പൊടി മില്ലും താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന അയ്യായിരം രൂപയും മാത്രമായിരുന്നു.


Also Read ‘ഷെഫിനെ കാണണം, മുഴുവന്‍ സമയ സുരക്ഷ വേണ്ട’; ഹാദിയ


നീണ്ട നാളുകളായി തൊണ്ടയിലെ കാന്‍സറിന് ചികിത്സയിലായിരുന്ന വാസന്തി ഇന്നലെ പുലര്‍ച്ചെ സ്വകാര്യ ആശുപ്ത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. മുമ്പ് പ്രമേഹം മൂലം ഒരു കാല്‍ മുറിച്ച് മാറ്റിയിരുന്നു.

ആസിഫ് അലി അഭിനയിച്ച് ഇതു താന്‍ടാ പോലീസ് എന്ന് ചിത്രത്തിലായിരുന്നു തൊടുപുഴ വാസന്തി അവസാനമായി അഭിനയിച്ചത്. തൊടുപുഴ വാസന്തിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ വുമണ്‍ കളക്ടീവ് ഇന്‍ സിനിമാസ് സഹായവുമായി രംഗത്തെത്തിയിരുന്നു.

Advertisement