ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം: മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ
Malayalam Cinema
ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം: മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th October 2023, 9:18 pm

ജെ.സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ന്നാ താൻ കേസ് കൊട്’, ‘അറിയിപ്പ്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ച നടനായും, ‘ആയിഷ’, ‘വെള്ളരി പട്ടണം’ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് മഞ്ജുവാര്യർ മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കി.

അറിയിപ്പ്‌ സിനിമ സംവിധാനം ചെയ്ത മഹേഷ്‌ നാരായണനാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.

പുലിയാട്ടം എന്ന സിനിമയിലെ പ്രകടനത്തിന് സുധീർ കരമനയും അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പൗളി വിൽസണും സ്വഭാവ നടി നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ബാല നടൻ ആത്രേയ.പി. മോമോ ഇൻ ദുബായ് ആണ് ചിത്രം. മാളികപ്പുറത്തിലെ പ്രകടനത്തിലൂടെ ദേവനന്ദ ജി.ബി. മികച്ച ബാല നടിയായി.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് ആണ് മികച്ച ചിത്രം. അനിൽ ദേവ് സംവിധാനം ചെയ്ത ‘ഉറ്റവർ ‘ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തു.

Content Highlight : Kunchako boban And Manju Warrior Won  J.C Danial Foundation Award