'ഭരിക്കുന്നത് സർക്കാറായിരിക്കും, കാര്യങ്ങൾ തീരുമാനിക്കുന്നത് ആന്റണിയാണ്'; കുമ്മാട്ടിക്കളിയുടെ ട്രെയ്ലർ
Film News
'ഭരിക്കുന്നത് സർക്കാറായിരിക്കും, കാര്യങ്ങൾ തീരുമാനിക്കുന്നത് ആന്റണിയാണ്'; കുമ്മാട്ടിക്കളിയുടെ ട്രെയ്ലർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th March 2024, 9:40 pm

മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, കുമ്മാട്ടിക്കളിയുടെ ട്രെയ്ലർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ പുറത്തുവിട്ടത്. പ്രശസ്ത സിനിമാ നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവയാണ്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.

ആർ.ബി. ചൗധരിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസ് ആണ് കുമ്മാട്ടിക്കളി നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98മത്തെ നിർമാണ സംരംഭമാണിത്.

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ്‌ കുമ്മാട്ടിക്കളി. മാധവ് സുരേഷ് ഗോപിയുടെ അരങ്ങേറ്റ ചിത്രമാണിത്. ഒരു കുമ്മാട്ടി കളിയുടെ ദിവസം കടപ്പുറത്ത് എത്തിച്ചേരുന്നതും പിന്നീട് ആ കടപ്പുറത്തുള്ള അവരുടെ ജീവിതകഥയിലൂടെയുമാണ് ചിത്രം പോകുന്നത്.

തമിഴ്, കന്നട സിനിമകളിലെ നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ ലെന,ദേവിക സതീഷ്, യാമി,അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി,സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംവിധായകൻ ആർ കെ വിൻ സെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സംഗീതം ജാക്സൺ വിജയൻ, ലിറിക്സ് സജു എസ്, ഡയലോഗ്സ് ആർ. കെ. വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്. എഡിറ്റർ ആന്റണി, സംഘട്ടനം ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് മഹേഷ് മനോഹർ, മേക്കപ്പ് പ്രതിഭ രംഗൻ, ആർട്ട് ഡയറക്ടർ മഹേഷ് നമ്പി, കോസ്റ്റ്യൂം അരുൺ മനോഹർ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ബാവിഷ്, ഡിസൈൻ ചിറമേൽ മീഡിയ വർക്ക്സ്. ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ കുമ്മാട്ടിക്കളി ഡ്രീം ബിഗ് ഫിലിംസ് ഉടൻ തിയേറ്ററുകളിൽ എത്തിക്കും.

 

Content Highlight: Kummatikali  movie’s official trailer out