മന്ത്രികസേരകള്‍ക്ക് വേണ്ടി കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു; കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്തതിനെതിരെ കുമ്മനം രാജശേഖരന്‍
Kerala News
മന്ത്രികസേരകള്‍ക്ക് വേണ്ടി കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു; കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്തതിനെതിരെ കുമ്മനം രാജശേഖരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th May 2021, 4:58 pm

തിരുവനന്തപുരം: കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാത്തതിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനം രാജശേഖരന്റെ വിമര്‍ശനം. കൊവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളില്‍പ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാര്‍ ആരും അധികാരമേല്‍ക്കാത്തതും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണെന്നും കുമ്മനം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ , ആസാം , തമിഴ്‌നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ അധികാരമേറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാരുണ്ടായെന്നും കുമ്മനം പറഞ്ഞു.

കേരളത്തില്‍ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോകുന്നത്. വളരെ ഭീതിദവും ഉല്‍ക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു.

കഴിവതും വേഗം അധികാരമേറ്റ് പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ കൈക്കൊള്ളുകയാണ് അടിയന്തിരാവശ്യമെന്നും അദ്ദേഹം പറഞ്ഞു. മെയ് 20 നാണ് കേരളത്തില്‍ സര്‍ക്കാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Kummanam Rajasekharan opposes non-formation of cabinet in Kerala