എഡിറ്റര്‍
എഡിറ്റര്‍
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാടുകള്‍ക്ക് മോദി നല്‍കിയ സമ്മാനമാണ് മന്ത്രിപദവി: കുമ്മനം രാജശേഖരന്‍
എഡിറ്റര്‍
Sunday 3rd September 2017 1:16pm

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍.

കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തില്‍ മനം നൊന്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള സമ്മാനമാണ് മന്ത്രി സ്ഥാനമെന്നും കുമ്മനം പറയുന്നു.

കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ചിറക് നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നകാര്യം ഉറപ്പാണ്. മലയാളികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ഓണ സമ്മാനമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്നും കുമ്മനം പറയുന്നു.


Dont Miss ‘മാഡത്തിനറിയാമോ ഒരു മനുഷ്യന്‍ കണ്‍മുന്നില്‍ കുഴഞ്ഞ് മരിക്കും വരെ അയാളെ തിരിച്ച് കിട്ടാന്‍ ശ്രമിക്കുന്ന വ്യഥ? കാര്യമറിയാതെ സംസാരിക്കരുത്’; ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ഷിംന അസീസ്


കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും കുമ്മനം പറയുന്നു.

കേരളത്തില്‍നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ, ഒന്‍പതു പുതിയ കേന്ദ്രമന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്.

കാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരെയും ഒന്‍പത് പുതിയ മന്ത്രിമാരെയും ഉള്‍പ്പെടുത്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് അല്‍ഫോന്‍സ് കണ്ണന്താനം.

Advertisement