എഡിറ്റര്‍
എഡിറ്റര്‍
‘ഭീഷണികളില്‍ രാജ്യത്തിന്റെ അധികാരം സംരക്ഷിക്കാന്‍ ഞങ്ങള്‍ വിസ്മരിക്കില്ല’; കുല്‍ഭുഷന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ പ്രതിഷേധം ശക്തമാക്കുമ്പോള്‍ താക്കീതുമായി പാക് പ്രധാനമന്ത്രി
എഡിറ്റര്‍
Tuesday 11th April 2017 4:59pm

കറാച്ചി: മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭുഷനെ വധശിക്ഷയ്ക്കു വിധിച്ച പാക് നടപടിയ്‌ക്കെതിരെ ഇന്ത്യ പ്രതിഷേധം ശക്തമാക്കുമ്പോള്‍ മറുപടിയുമായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്ത്. സമാധാന സ്‌നേഹികളുടെ രാഷ്ട്രമാണ് പാകിസ്താനെന്നും എന്നാല്‍ ഭീഷണികള്‍ക്കിടയിലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേയും പരമാധികാരത്തേയും സംരക്ഷിക്കേണ്ടതിനേയും കുറിച്ച് മറക്കില്ലെന്നുമായിരുന്നു നവാസ് ഷെരീഫിന്റെ പ്രതികരണം.

കുല്‍ഭുഷന്റെ വധ ശിക്ഷ നടപ്പിലാക്കിയാല്‍ പാകിസ്താന്‍ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

‘ സമാധാന പൂര്‍ണ്ണമായ അയല്‍പ്പക്കമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സമാധാനവും പരസ്പര സഹവര്‍ത്തിത്വനവും നിലനിര്‍ത്തുക എന്നതു പോലെ തന്നെ സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യവും അധികാരവും സംരക്ഷിക്കാനും ഞങ്ങള്‍ മറക്കില്ല.’ എന്ന് നവാസ് ഷെരീഫ് പറഞ്ഞതായി പാക് മാധ്യമായ ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭുഷന്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച നടപടിയുമായി മുന്നോട്ടു പോകാനാണ് പാകിസ്താന്‍ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. കുല്‍ഭുഷന്‍ ജാദവ് കുറ്റക്കാരനാണെന്നതിനു തെളിവുകല്‍ല്ലെന്നും ഇയാളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സുഷമ പറഞ്ഞു.

യു.എന്‍ ഉള്‍പ്പടെയുള്ള ഉന്നത തലത്തില്‍ വിഷയം ഉന്നയിക്കുമെന്നും കുല്‍ഭുഷന് വേണ്ട നിയമ സഹായം നല്‍കുമെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു. കുല്‍ഭുഷന്റെ കുടുംബവുമായി സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കത്തിലാണെന്നും എന്തു വിലകൊടുത്തും കുല്‍ഭുഷനെ തിരിച്ച് ഇന്ത്യയിലെത്തിക്കുമെന്നും സുഷമ പറഞ്ഞു.


Also Read: ‘ഇന്ന് നീ ശക്തനായിരിക്കാം, എന്നാല്‍ ഓര്‍ത്തുകൊള്ളുക, സമയത്തിന് നിന്നേക്കാള്‍ ശക്തിയുണ്ടെന്ന്’; ധോണിയെ അപമാനിച്ച ടീം ഉടമയ്ക്ക് വായടപ്പിക്കുന്ന മറുപടിയുമായി വീണ്ടും ഭാര്യ സാക്ഷി സിംഗ്


നേരത്തെ ചാരപ്രവര്‍ത്തി ആരോപിച്ച് പിടിയിലായ മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭുഷന് വധശിക്ഷ വിധി സംഭവത്തില്‍ പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. കുല്‍ഭുഷനെ വധശിക്ഷയ്ക്ക് വിധേയനാക്കിയാല്‍ അതിനെ ആസൂത്രിത കൊലപാതകമായായിരിക്കും കാണുകയെന്നായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്.

അഹീെ ഞലമറ: മേലനങ്ങി ഒരു പണിക്കും വേണുവിന് ആവില്ല; ചെയ്തുകൊണ്ടിരിക്കുന്നത് ഊത്ത് ; ജഡ്ജിയായിരുന്ന് കാര്യങ്ങള്‍ വിധിക്കുന്നു; മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് ദിലീപ്

പാക് നടപടി അപഹാസ്യമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച്ച വിട്ടയക്കാനിരുന്ന 12 പാക് തടവുകാരെ വിട്ടയക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.

പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വവയാണ് കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ച കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. പാക് സൈനിക നിയമപ്രകാരമാണ് ഇയാള്‍ക്കെതിരായ വധശിക്ഷയെന്നും ബജ്വവ പറഞ്ഞിരുന്നു.

2016 മാര്‍ച്ച് 3നാണ് കുല്‍ഭുഷണ്‍ ജാദവിനെ ബലൂചിസ്താനില്‍ നിന്ന് അറസ്റ്റ് ചെയ്ത വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണെന്ന അവകാശ വാദത്തോടെയായിരുന്നു പാക് കുല്‍ഭുഷണ്‍ പിടിയിലായ വിവരം അറിയിക്കുന്നത്.

Advertisement