ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ വിപിന്‍ ദാസ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് കുടശ്ശനാട് കനകം. ജയ ജയ ജയ ജയഹേയില്‍ ബേസിലിന്റെ അമ്മയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ വിപിന്‍ ദാസ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് കുടശ്ശനാട് കനകം. ജയ ജയ ജയ ജയഹേയില്‍ ബേസിലിന്റെ അമ്മയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദര്‍ശന രാജേന്ദ്രനായിരുന്നു ആ സിനിമയില്‍ നായികയായത്. ഇപ്പോള്‍ ദര്‍ശനയെ കുറിച്ച് പറയുകയാണ് കനകം. നടി ഇപ്പോള്‍ താന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും അന്ന് ജയ ജയഹേയില്‍ വര്‍ക്ക് ചെയ്ത് പോയി കഴിഞ്ഞപ്പോള്‍ രണ്ടോമൂന്നോ തവണ കോള്‍ എടുത്തിരുന്നെന്നും കനകം പറയുന്നു.
പിന്നീട് ഒരു കോണ്ടാക്ടുമില്ലെന്നും വിളിച്ചാല്‍ എടുക്കില്ലെന്നും അവര്‍ പറഞ്ഞു. വാട്‌സ്ആപ്പില്‍ മെസേജിട്ടു നോക്കിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബേസില്‍ ജോസഫ് തിരക്കിലാണെങ്കിലും എപ്പോഴെങ്കിലുമൊക്കെ തനിക്ക് മറുപടി നല്‍കാറുണ്ടെന്നും സംവിധായകന്‍ വിപിന്‍ ദാസും അങ്ങനെ തന്നെയാണെന്നും കനകം പറഞ്ഞു.

‘ഇപ്പോള്‍ ദര്‍ശനയുടെ അമ്മയും അഭിനയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മോള് പോകുന്നയിടത്ത് എന്റെ കാര്യം കൂടെ പറയണേ എന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ എന്തായാലും എന്നെ കൊണ്ടുപോകാന്‍ ആവില്ലല്ലോ താത്പര്യമുണ്ടാകുക.
അമ്മയെ കൊണ്ടുപോകാന്‍ ആവില്ലേ താത്പര്യം (ചിരി). അത് പറഞ്ഞിട്ട് എന്തായാലും കാര്യമില്ല. അത് കെറുവാണ്ടായിട്ടോ എന്നോട് വിദ്വേശമുണ്ടായിട്ടോ ഒന്നുമല്ല,’ കുടശ്ശനാട് കനകം പറയുന്നു.
തന്റെ ദുഃഖങ്ങളൊക്കെ മാറാന്‍ വഴിത്തിരിവായത് ജയ ജയ ജയ ജയഹേയാണെന്നും അവര്‍ പറഞ്ഞു. ആ ടീമിനോടും നിര്‍മാതാക്കളോടും അതിനകത്തെ ഫുഡ് പ്രൊഡക്ഷനിലെ ഓരോരുത്തരോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും തന്നെ താന്‍ ആക്കിയതില്‍ ആ ലൊക്കേഷന് പോലും പങ്കുണ്ടെന്നും കനകം കൂട്ടിച്ചേര്‍ത്തു. സിനിമാറ്റിക്യൂ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കുടശ്ശനാട് കനകം.
Content Highlight: Kudassanad Kanakam Talks About Darshana Rajendran