വിപണിയില്‍ ഡ്യൂക്ക് ട്രെന്റ് തുടരുന്നു; മാര്‍ച്ചില്‍ വില്‍പ്പന 6000 യൂനിറ്റുകള്‍
Auto News
വിപണിയില്‍ ഡ്യൂക്ക് ട്രെന്റ് തുടരുന്നു; മാര്‍ച്ചില്‍ വില്‍പ്പന 6000 യൂനിറ്റുകള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 24th April 2019, 10:23 pm

വിപണിയില്‍ അവതരിപ്പിച്ച ശേഷം മികച്ച പ്രതികരണമാണ് കെടിഎമ്മിന്റെ ബൈക്കുകള്‍ക്ക്. സ്‌റ്റൈലിലും പെര്‍ഫോമന്‍സിലുമൊക്കെ യുവാക്കളുടെ ഹരമാണ് കെടിഎമ്മിന്റെ ഡ്യൂക്ക് മോഡലുകള്‍. പൊതുവെ വാഹനവിപണി ഇടിഞ്ഞിട്ടുണ്ടെങ്കിലും കെടിഎമ്മിന് നല്ല വാര്‍ത്തയാണ് മാര്‍ച്ച് മാസത്തെ കണക്കുകള്‍ തെളിയിക്കുന്നത്.ഡ്യൂക്കിന്റെ വിവിധ മോഡലുകള്‍ ആറായിരം എണ്ണമാണ് മാര്‍ച്ചില്‍ വിറ്റുപോയത്. നിലവില്‍ ഡ്യൂക്ക് 125 -3069,ഡ്യൂക്ക് 200- 2017,ഡ്യൂക്ക് 250-617,ഡ്യൂക്ക് 390-470 എന്നിങ്ങനെയാണ് വില്‍പ്പന. ഡ്യൂക്ക് 125 ന്റെ ട്രെന്റ് തുടരുകയാണ് വിപണിയില്‍. ഡ്യൂക്ക് 200 ന് കമ്പനി പരിഷ്‌കരിച്ചിട്ടില്ലെങ്കിലും ഇപ്പോഴും യുവാക്കളുടെ പ്രിയങ്കരനാണ് ഈ മോഡലുകള്‍.