എഡിറ്റര്‍
എഡിറ്റര്‍
സംഘടനാ തെരഞ്ഞെടുപ്പില്‍ പരസ്പരം തല്ലി കെ.എസ്.യു പ്രവര്‍ത്തകര്‍; അതിരുവിട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനം; വീഡിയോ കാണാം
എഡിറ്റര്‍
Monday 20th March 2017 11:01pm

 

പത്തനംതിട്ട: കെ.എസ്.യു പത്തനം തിട്ട സംഘടനാ തരെഞ്ഞെടുപ്പില്‍ സംഘര്‍ഷം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. കെ.പി.സി.സി അംഗം അഡ്വ. കെ ജയവര്‍മ്മയുടെ നേതൃത്വത്തിലുളള സംഘമാണ് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ അജി കുഞ്ഞുമോന്‍, ജനം ടിവി റിപ്പോര്‍ട്ടര്‍ സി.ജി ഉമേഷ്, ക്യാമറാമാന്‍ എസ് ഹരികൃഷ്ണന്‍, മാധ്യമം ഫോട്ടോഗ്രാഫര്‍ വിഷ്ണു പനയ്ക്കല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനം ടിവിയുടെ ക്യാമറയും അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി.


Also read ഒളിച്ചോടാന്‍ പ്രേരണയായത് സിനിമയെന്ന് പെണ്‍കുട്ടി; സെന്‍സര്‍ബോര്‍ഡ് തലവനോട് ഹാജരാകാന്‍ ഹൈക്കോടതി


രാവിലെ പത്തുമണിയ്ക്ക് ശേഷം ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകീട്ട് നാലരയോടെയാണ് സംഘര്‍ഷത്തിലെത്തുന്നത്. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ വ്യാജ ഐഡിന്റിന്റി കാര്‍ഡുമായി ഇറക്കി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നെന്നാണ് ഐ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വോട്ടെണ്ണാന്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഐ വിഭാഗം ആവശ്യപ്പെടുന്നത്.

 

Advertisement