കെ.എസ്.ആര്‍.ടി.സി പണിമുടക്ക് മാറ്റിവച്ചു
Daily News
കെ.എസ്.ആര്‍.ടി.സി പണിമുടക്ക് മാറ്റിവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2014, 4:54 pm

ksrtc01[]തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കര്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവച്ചു. ഒക്ടോബര്‍ 25 നകം പ്രശ്‌നപരിഹാമുണ്ടാകും എന്ന കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

അപ്രായോഗികമായ ഉത്തരവുകള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മുപ്പതിനകം പെന്‍ഷന്‍ കുടിശികകളെല്ലാം കൊടുത്ത് തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാത്രി മുതലാണ് കെ.എസ്.ആര്‍.ടി.സി പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കില്‍ പങ്കെടുക്കുന്ന എംപാനന്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജൂണ്‍ 24നും ആഗസ്റ്റ് 26നും ഗതാഗതമന്ത്രി വിളിച്ച അനുരഞ്ജന ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുക, പെന്‍ഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു സമരാനുകൂലികള്‍ ഉന്നയിച്ചിരുന്നത്.