കേരള പൊലീസിനെ നിയന്ത്രിക്കുന്നത് പിണറായിയോ അമിത് ഷായോ?
ന്യൂസ് ഡെസ്‌ക്

വയനാട് പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റായ വേല്‍മുരുകനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയാണ് ആര്‍.എം.പി.(ഐ) കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കെ.എസ് ഹരിഹരന്‍.

അമിത് ഷാ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമല്ലാത്ത പ്രവര്‍ത്തികളാണ് പിണറായി വിജയനും ചെയ്യുന്നതെന്നും കേരളത്തിലെ സര്‍ക്കാര്‍ വലതുപക്ഷ സര്‍ക്കാറാണെന്നുമാണ് ഹരിഹരന്‍ ഉന്നയിക്കുന്നത്. നാലര വര്‍ഷം കൊണ്ട് പിണറായിയുടെ പൊലീസ് കൊന്നു തള്ളിയത് എട്ടോളം മനുഷ്യ ജീവനുകളെയാണെന്നും ഹരിഹരന്‍ അഭിപ്രായപ്പെടുന്നു.