കലാലയ നാളുകള്‍ തൊട്ടേ വായനയും എഴുത്തും ഉള്‍ച്ചേര്‍ന്ന് കരുപ്പിടിപ്പിച്ച രാഷ്ട്രീയ വ്യക്തിത്വം. അതായിരുന്നു കെ.എസ് ബിമല്‍. പിന്നീടങ്ങോട്ട് ഓരോ നിമിഷവും ജനങ്ങള്‍ക്കിടയിലേക്ക്, വെള്ളത്തിലെ മീനെന്ന പോലെ. നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പര്യായമായി അവന്‍ വളര്‍ന്നു. കമ്യൂണിസ്റ്റ് സ്വപ്നം നെഞ്ചേറ്റി പോരാട്ടത്തിന്റെയും സമരങ്ങളുടെയും സാഹസികവഴികളിലൂടെയുള്ള യാത്ര. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗമെന്ന പദവിയിലേക്കും പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തിലേക്കും പടിപിടിയായി ഉയര്‍ന്നു.
കെ.എസ്.ബിമല്‍ എന്ന സത്യസന്ധനായ യുവവിപ്ലവകാരി മരണത്തിന് കീഴടങ്ങി. കേരളത്തിലെ വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തില്‍ സുപരിചിതമായ പേരായിരുന്നു കെ.എസ്.ബിമല്‍ എന്നത്. എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന അദ്ദേഹം ദേശീയ തലത്തിലേയ്ക്ക് വരെ ഉയര്‍ന്നു. പിന്നീട് തന്റെ രാഷ്ട്രീയ സത്യസന്ധത കൊണ്ട് തന്നെ തന്റെ പഴയ രാഷ്ട്രീയ പ്രതാപങ്ങളോട് വിടപറഞ്ഞിറങ്ങി. പുതിയ അന്വേഷണങ്ങള്‍, പുതിയ തുടക്കങ്ങള്‍. ചെറുതെങ്കിലും അവിസമരണീയം ആ അദ്ധ്യായം. അതിന്റെ താളുകള്‍ ഓര്‍ത്തുകൊണ്ടുള്ള സമരണകള്‍:
യുദ്ധസ്‌നേഹസ്മരണയില്‍ പൊള്ളിക്കുന്നു കെ.എസ്.ബി

പി.എം ജയന്‍
രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും അക്ഷരങ്ങളുടെ ഉറ്റതോഴനായ ബിമലെന്ന സുഹൃത്തിനെക്കുറിച്ച് എഴുതാന്‍ വാക്കുകള്‍ നിന്നു തരുന്നില്ല. അവനെന്നും അനായാസം ഉപയോഗിച്ചിരുന്ന അക്ഷരങ്ങളെല്ലാം മരണമൂകമായ ഏതോ അന്തരീക്ഷത്തില്‍ മനസ്സിന്റെ കോണിലെവിടെയോ പമ്മിപമ്മി ഒളിക്കാന്‍ ശ്രമിക്കുന്നു. എന്തെഴുതണം, എവിടെ തുടങ്ങണം എന്നറിയാതെ ഒന്നിനും പിടിതരുന്നില്ല…
ഭാഷയുടെ സൂക്ഷ്മശോകത്തിലെവിടെയോ വെച്ച് ഈ സാഹസത്തിന് പുറപ്പെടുമ്പോഴും കാതിലമര്‍ന്നുകേള്‍ക്കുന്നു, അവനുചുറ്റും സന്നാഹമായി കൂടിയിരുന്ന, അവനില്‍നിന്ന് ഊര്‍ജമേറ്റുവാങ്ങി പോരാട്ടത്തിനിറങ്ങിയ ആത്മമിത്രങ്ങളുടെ അമര്‍ത്തിപ്പിടിച്ച നിലവിളികള്‍. നിന്റെ മരണത്തിനു മുന്നില്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തവര്‍. മൗനികളായവര്‍. നീ അനാഥരാക്കിയ മക്കളും ഭാര്യയുമടക്കം നിരവധിപേര്‍. പോരാട്ട മനസ്സ് ഇത്തിരിയെങ്കിലും സൂക്ഷിക്കുന്ന മലയാളിയൗവനം ലോകത്തെ പല കോണിലിരുന്നും ബിമലിന്റെ ഓര്‍മകളില്‍ തപിക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഒരിത്തിരി ഓര്‍മക്കുറിപ്പ് പകര്‍ത്താന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
കലാലയ നാളുകള്‍ തൊട്ടേ വായനയും എഴുത്തും ഉള്‍ച്ചേര്‍ന്ന് കരുപ്പിടിപ്പിച്ച രാഷ്ട്രീയ വ്യക്തിത്വം. അതായിരുന്നു കെ.എസ് ബിമല്‍. പിന്നീടങ്ങോട്ട് ഓരോ നിമിഷവും ജനങ്ങള്‍ക്കിടയിലേക്ക്, വെള്ളത്തിലെ മീനെന്ന പോലെ. നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പര്യായമായി അവന്‍ വളര്‍ന്നു. കമ്യൂണിസ്റ്റ് സ്വപ്നം നെഞ്ചേറ്റി പോരാട്ടത്തിന്റെയും സമരങ്ങളുടെയും സാഹസികവഴികളിലൂടെയുള്ള യാത്ര. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗമെന്ന പദവിയിലേക്കും പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തിലേക്കും പടിപിടിയായി ഉയര്‍ന്നു.
നാടകരംഗത്തും സാംസ്‌കാരികരംഗത്തും നിരവധി സംഭാവനകള്‍. ആനന്ദിന്റെ നോവലിനെ ആസ്പദമാക്കി രചിച്ച”ഗോവര്‍ധന്റെ യാത്രകള്‍” എന്ന നാടകത്തിന് ഫെയ്മ ദേശീയ അവാര്‍ഡും ലഭിച്ചു. എണ്ണമറ്റ നാടകങ്ങള്‍ പിന്നീടും അരങ്ങിലെത്തിച്ചു. സ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ നാടകങ്ങള്‍ക്ക് സ്വന്തമായ ശൈലി നിര്‍മിച്ചെടുത്തു.

കെ.എസ്. ബിമല്‍ അവസാനമായി പങ്കെടുത്ത രാഷ്ട്രീയ പരിപാടി
എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ മുന്നേറ്റത്തിന്റെ പ്രതാപകാലത്ത് വൈദ്യുതി വില വര്‍ധനവിനെതിരെയും സ്വാശ്രയകോളജുകള്‍ക്കെതിരെയുമൊക്കെ കത്തിപ്പടര്‍ന്ന ബിമലിലെ സമരയൗവ്വനത്തിനുനേരെ പൊലീസ് അഴിച്ചുവിട്ട ക്രൂരമര്‍ദ്ദനത്തിന്റെ ചിത്രം മനസ്സിലുടക്കാത്തവര്‍ കുറവായിരിക്കും രാഷ്ട്രീയരംഗത്ത്. പിന്നീട് സി.പി.എമ്മിലെ വിഭായീഗതയുടെ ഇരയായി താഴേത്തട്ടില്‍ ഒതുക്കപ്പെട്ടപ്പോഴും തന്റെ രാഷ്ട്രീയ ഇടപെടലിന് അവധി കൊടുക്കാന്‍ തയ്യാറായില്ല. മുഴുവന്‍ സമയരാഷ്ട്രീയത്തില്‍നിന്ന് മാറി സാര്‍ഗാത്മകലോകത്തേക്ക്, അധ്യാപകവൃത്തിയിലേക്ക് സജീവമായി ബിമല്‍.
നാടകരംഗത്തും സാംസ്‌കാരികരംഗത്തും നിരവധി സംഭാവനകള്‍. ആനന്ദിന്റെ നോവലിനെ ആസ്പദമാക്കി രചിച്ച”ഗോവര്‍ധന്റെ യാത്രകള്‍” എന്ന നാടകത്തിന് ഫെയ്മ ദേശീയ അവാര്‍ഡും ലഭിച്ചു. എണ്ണമറ്റ നാടകങ്ങള്‍ പിന്നീടും അരങ്ങിലെത്തിച്ചു. സ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ നാടകങ്ങള്‍ക്ക് സ്വന്തമായ ശൈലി നിര്‍മിച്ചെടുത്തു.
പോരാട്ടവഴിയില്‍ ജ്യേഷ്ഠസഖാവിനെപ്പോലെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന സഖാവ് ടി.പിയെന്ന വലിയ മനുഷ്യനെ മാതൃസംഘടനയുടെ ക്വട്ടേഷന്‍സംഘം വെട്ടിനുറുക്കിയത് മറ്റ് പല സഖാക്കളെയുംപോലെ ബിമലിനെയും തളര്‍ത്തിക്കളഞ്ഞു. ബിമലിന്റെ ശരീരത്തിലെ കാന്‍സര്‍സെല്ലുകളെ കൂടുതല്‍ വ്യാളീരൂപമാര്‍ജിപ്പിക്കാന്‍ ടി.പിയുടെ വേര്‍പാടും കാരണമായിരിക്കുമോ എന്നിപ്പോള്‍ സംശയിച്ചുപോകുന്നു. ടി.പി വധത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ പരസ്യമായി ചോദ്യം ചെയ്തതോടെ പാര്‍ട്ടിക്ക് പുറത്തായി.
വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇല്ലാതാകുന്ന ജനാധിപത്യ ഇടം തിരിച്ചുപിടിച്ച് പുതുതായി ഉയര്‍ന്നുവരുന്ന വ്യത്യസ്ത സമരങ്ങളെ എങ്ങനെ ഒരു കുടക്കീഴില്‍ അണിനിരത്താം എന്ന ചിന്തയുടെ ഭാഗമായി സൈദ്ധാന്തികചര്‍ച്ചകളടക്കം നിരവധി പരിപാടികള്‍ നടത്തി. ടി.പിയെ വെട്ടിനുറുക്കിയാലും പോരാട്ടവഴിയില്‍ പിന്‍മടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ബിമലും കൂട്ടരും പിന്നീട് കാഴ്ചവെച്ച സാംസ്‌കാരിക ഇടപെടലുകള്‍. ഇത് സി.പി.എമ്മിനെ ചെറിയതോതിലൊന്നുമല്ല പിടിച്ചുലച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ “ജനാധിപത്യവേദി”യെന്ന മുന്നേറ്റത്തിന് വേറിട്ട സമരവഴികള്‍ അടയാളപ്പെടുത്താനും കഴിഞ്ഞു.
ഒരു എസ്.എഫ്.ഐ കാലം (ഫയല്‍ ചിത്രം)
ടി.പിയുടെ നഷ്ടം രണ്ടാംനിരയിലുള്ള ബിമലിനെപ്പോലുള്ള ശക്തനായ സഖാവിലൂടെ നികത്താമെന്ന് കരുതിയ സാധാരണജനത ഒത്തിരിയുണ്ടായിരുന്നു വിമതപക്ഷത്ത്. എന്നാല്‍ ആര്‍.എം.പിയില്‍ ലയിച്ചുചേരാതെ അതിന്റെ വളര്‍ച്ചയ്ക്ക് സാഹായകമേകുന്ന പുതിയൊരു സാംസ്‌കാരികരാഷ്ട്രീയ അന്വേഷണത്തില്‍ മുഴുകുകയായിരുന്നു ബിമല്‍. അതിന്റെ ഭാഗമായിട്ടാണ് “ജനാധിപത്യവേദി”യും മാസ് എന്ന സംഘടനയുമൊക്കെ രൂപീകരിച്ചത്.
ആദിവാസികളുടെ സമരങ്ങളില്‍ ജനാധിപത്യവേദി എടുത്ത നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. തിരുവനന്തപുരത്ത് നില്‍പ്പുസമരം ദിവസങ്ങളും മാസങ്ങളും ആയി നീണ്ടുപോകുന്നതിനിടയില്‍ സമരത്തിന് പെട്ടെന്നൊരു ഊര്‍ജം പകരുന്ന നീക്കമാണ് ജനാധിപത്യ വേദി കോഴിക്കോട്ട് കളക്ടറുടെ ചേമ്പര്‍ ഉപരോധിച്ചുകൊണ്ട് നടത്തിയ സമരം. ന്യൂനപക്ഷവിഭാഗത്തിന്റെയും പുതിയ സമരങ്ങളുടെയും കാര്യത്തില്‍ ബിമലും അവരുടെ പ്രസ്ഥാനവും എടുത്ത നിലപാടിന്റെ തെളിച്ചമായിരുന്നു ഇത്.
വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇല്ലാതാകുന്ന ജനാധിപത്യ ഇടം തിരിച്ചുപിടിച്ച് പുതുതായി ഉയര്‍ന്നുവരുന്ന വ്യത്യസ്ത സമരങ്ങളെ എങ്ങനെ ഒരു കുടക്കീഴില്‍ അണിനിരത്താം എന്ന ചിന്തയുടെ ഭാഗമായി സൈദ്ധാന്തികചര്‍ച്ചകളടക്കം നിരവധി പരിപാടികള്‍ നടത്തി. ടി.പിയെ വെട്ടിനുറുക്കിയാലും പോരാട്ടവഴിയില്‍ പിന്‍മടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ബിമലും കൂട്ടരും പിന്നീട് കാഴ്ചവെച്ച സാംസ്‌കാരിക ഇടപെടലുകള്‍. ഇത് സി.പി.എമ്മിനെ ചെറിയതോതിലൊന്നുമല്ല പിടിച്ചുലച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ “ജനാധിപത്യവേദി”യെന്ന മുന്നേറ്റത്തിന് വേറിട്ട സമരവഴികള്‍ അടയാളപ്പെടുത്താനും കഴിഞ്ഞു.
രോഗം തിരിച്ചറിയുന്നതിന്റെ ഒരാഴ്ചമുമ്പ് വരെ രാഷ്ട്രീയസമരപോരാട്ടത്തില്‍ സജീവമായിരുന്നു സഖാവ്. ഏറ്റവുമൊടുവില്‍ സംഘാടനം നിര്‍വഹിച്ച പരിപാടിക്ക് കാരണക്കാരനായത് ഈയുള്ളവനായിരുന്നു എന്നതിനാല്‍ അതുകൂടി പറഞ്ഞുകൊണ്ട് മുഴുമിപ്പിക്കാം.
അടുത്ത പേജില്‍ തുടരുന്നു
ടി.പി.യെ സി.പി.ഐ.എം നേതാക്കളുടെ തീരുമാനപ്രകാരം അറുത്തിട്ടു. ബിമല്‍ പൊട്ടിക്കരഞ്ഞു. അവന്റെ മനസ്സില്‍ കനമുള്ള മെഷീന്‍ കല്ല് ചുമന്ന് മണ്ടോടി കണ്ണന്‍ ആപ്പീസ് പണിയുന്ന ടി.പിയായിരുന്നു. അതവന്‍ എല്ലാ വേദിയിലും അവന്റെ കനമുള്ള ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു. എന്നിട്ട് സി.പി.ഐ.എം നേതാക്കളോട് ചോദിച്ചു. “നിങ്ങള്‍ മനുഷ്യരോ പിശാചുക്കളോ? മൃഗങ്ങള്‍പോലും ചെയ്യില്ല ഈ ക്രൂര ക്യത്യം ഇത് നിങ്ങളുടെ സര്‍വനാശത്തിനാണ്.”
ബിമല്‍ അമരനാണ്. മനുഷ്യകുലം ഉള്ള കാലത്തോളം!

വട്ടക്കണ്ടിയില്‍ സുരേഷ്
ബിമല്‍ ഹൃദയം തന്നെയായിരുന്നു. ചിന്തയില്‍ എപ്പോഴും ചൂടുള്ള പ്രിയ്യപ്പെട്ടവന്‍. അവസാനമായി ഞങ്ങള്‍ ഒന്നിച്ചത് സഫ്ദര്‍ ഹാശ്മി അനുസ്മരണ വാര്‍ഷികാചരണ സ്വാഗതസംഘം യോഗത്തിലാണ്; വടകരയില്‍.
ചെയര്‍മാനാകണമെന്ന് ബിമലിനോട് ആവശ്യപ്പെട്ടപ്പോള്‍ അവനത് സ്‌നേഹത്തോടെ നിരസിച്ചു. നാലഞ്ച് ചുവടു വെച്ച ബിമല്‍ അധ്യക്ഷനായ എനിക്കരികിലേക്കെത്തി ചെവിയില്‍ പറഞ്ഞു. “സുരേഷ് നീ ആവണം. എന്നെ രക്ഷിക്കണം നാടകത്തിന്റെ കുറെ പണിബാക്കിയുണ്ട്. ഈ പ്രാവശ്യം സ്‌ക്കൂള്‍ നാടകങ്ങള്‍ ചെയ്യാനും ഏറ്റിട്ടുണ്ട്. നീ സഹായിക്കില്ലേ?” അവന്റെ കുസൃതി നിറഞ്ഞ ആ ചിരിയോട് നിഷേധവാക്കോതാനായില്ല. ഉള്ള് നിറയെ നാടകമായിരുന്നു.
അപ്പോഴൊക്കെ അര്‍ബുദമെന്ന കരിനാഗം ഉള്ളില്‍ ഫണം വിടര്‍ത്തിയാടുകയായിരുന്നു.
അപ്പോഴൊക്കെ അര്‍ബുദമെന്ന കരിനാഗം ഉള്ളില്‍ ഫണം വിടര്‍ത്തിയാടുകയായിരുന്നു.
നിര്‍ഭയനായിരുന്നു ബിമല്‍ എന്നും. ഞാന്‍ കാണുമ്പോഴൊക്കെ. എസ്.എഫ്.ഐ ഒഞ്ചിയം ഏരിയാ പ്രസിഡണ്ടായി ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ബിമല്‍ മടപ്പള്ളി കോളജില്‍ യൂണിറ്റ് പ്രസിഡണ്ടായി എത്തൂന്നത്. ധീരമായ നേതൃത്വ പാടവവുമായി അവനെത്തിയപ്പോള്‍ അത് പുതിയ ഊര്‍ജമായി ഞങ്ങള്‍ക്കെല്ലാവര്‍ക്കും” പിന്നെ ജില്ലാ നേതൃത്വത്തിലും ഒരുമിച്ചു കുറച്ചു കാലം.
വടകരയില്‍ ലാ ബുക്‌സിന്റെ അണിയറശില്‍പികളായി നിന്നത് ഞങ്ങള്‍. പുത്തലത്ത് ദിനേശന്റെ വീട്ടില്‍ പല ദിവസങ്ങള്‍ ഞങ്ങള്‍ അന്തിയുറങ്ങി.ടി.എച്ച് കുഞ്ഞിരാമന്‍ നമ്പ്യാരുടെ വടക്കന്‍ പാട്ടുകള്‍ക്ക് കാത് നല്‍കി. അദ്ദേഹത്തിന്റെ നാടകീയ ഭാവഹാവാദികള്‍കണ്ട് ബിമല്‍ അത്ഭൂതം കൂറി. പൊട്ടിച്ചിരിച്ചു.
ബിമല്‍ എന്നും അസ്വസ്ഥനായിരുന്നു. സാമൂഹ്യാവസ്ഥയെ ചൊല്ലി. പ്രത്യേകിച്ച് സി.പി.ഐ.എമ്മിന്റെ വഴി പിഴച്ച പോക്കില്‍”. സ്വതസിദ്ധമായ ശൈലിയില്‍ അവന്‍ ചോദിച്ചു; “അല്ല കുഞ്ഞിമ്മോനെ ഇവരെല്ലാം കൂടി ഇത് നശിപ്പിക്കും ല്ലേ?” സി.പി.ഐ..എം നേതാക്കളെ കരുതി വേദനിച്ച മനസ്സായിരുന്നു അത്.
ആശങ്കകള്‍ക്ക് കനംവെച്ചു.
ടി.പി.യെ സി.പി.ഐ.എം നേതാക്കളുടെ തീരുമാനപ്രകാരം അറുത്തിട്ടു. ബിമല്‍ പൊട്ടിക്കരഞ്ഞു. അവന്റെ മനസ്സില്‍ കനമുള്ള മെഷീന്‍ കല്ല് ചുമന്ന് മണ്ടോടി കണ്ണന്‍ ആപ്പീസ് പണിയുന്ന ടി.പിയായിരുന്നു. അതവന്‍ എല്ലാ വേദിയിലും അവന്റെ കനമുള്ള ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു. എന്നിട്ട് സി.പി.ഐ.എം നേതാക്കളോട് ചോദിച്ചു. “നിങ്ങള്‍ മനുഷ്യരോ പിശാചുക്കളോ? മൃഗങ്ങള്‍പോലും ചെയ്യില്ല ഈ ക്രൂര ക്യത്യം ഇത് നിങ്ങളുടെ സര്‍വനാശത്തിനാണ്.”
അതേ സഖാക്കളെ ബിമലിന്റെ ആരെയും ഭയപ്പെടാത്ത ശബ്ദം മുഴങ്ങുന്നു എല്ലായിടത്തും: ബിമല്‍ അമരനാണ്. മനുഷ്യകുലം ഉള്ള കാലത്തോളം !
അടുത്ത പേജില്‍ തുടരുന്നു
ബിമലിനെയും നമുക്കു നഷ്ടമായിരിക്കുന്നു. അങ്ങനെയൊരാളെ കൈവിട്ടുകൂടാത്ത വല്ലാത്ത ഒരു അനുഭവകാലമാണിത്. ജീവിതമെന്നു കരുതിയ പ്രസ്ഥാനം വഴിതെറ്റിപ്പോയ വേളയില്‍, അത് സ്വന്തം കുഞ്ഞുങ്ങളെ കൊന്നു തിന്നുന്നു എന്നു ഭയപ്പെട്ട നേരങ്ങളില്‍ സ്തംഭിച്ചുനിന്ന സഖാക്കള്‍ക്ക് ചുമലില്‍ കൈവെച്ച് ധൈര്യം പകരാന്‍ അധികമാരുമില്ലായിരുന്നു.
കാലം ഏല്‍പ്പിച്ച ബാധ്യതകള്‍ ബിമലിനെ കരുത്തനാക്കിയിരുന്നു

ഡോ. ആസാദ്
ബിമലിനെയും നമുക്കു നഷ്ടമായിരിക്കുന്നു. അങ്ങനെയൊരാളെ കൈവിട്ടുകൂടാത്ത വല്ലാത്ത ഒരു അനുഭവകാലമാണിത്. ജീവിതമെന്നു കരുതിയ പ്രസ്ഥാനം വഴിതെറ്റിപ്പോയ വേളയില്‍, അത് സ്വന്തം കുഞ്ഞുങ്ങളെ കൊന്നു തിന്നുന്നു എന്നു ഭയപ്പെട്ട നേരങ്ങളില്‍ സ്തംഭിച്ചുനിന്ന സഖാക്കള്‍ക്ക് ചുമലില്‍ കൈവെച്ച് ധൈര്യം പകരാന്‍ അധികമാരുമില്ലായിരുന്നു. മുമ്പെന്നുമെന്നപോലെ പൊരുതുന്ന സഖാക്കള്‍ക്കൊപ്പം ഉറച്ചുനില്‍ക്കാന്‍ ഒട്ടും ശങ്കിച്ചിട്ടില്ല ബിമല്‍. സഖാക്കളുടെ അസ്വാസ്ഥ്യങ്ങളെ പുതുവഴികളിലേക്കോ അന്വേഷണങ്ങളിലേക്കോ ജ്വലിപ്പിച്ചു നിന്ന നാളുകളിലാണ് ബിമലിന് സ്വയമെരിഞ്ഞു തീരേണ്ടി വന്നത്.
കോഴിക്കോട്ട് നില്‍പ്പുസമരത്തിന് അനുഭാവം പ്രകടിപ്പിക്കാന്‍ ഒത്തുകൂടിയപ്പോള്‍ കണ്ടിരുന്നു. പിന്നെ കാണുന്നത് പോണ്ടിച്ചേരിയില്‍വെച്ചാണ്. ചികിത്സയില്‍ കഴിയുന്ന ആദ്യ നാളുകളില്‍. ആശുപത്രിക്കടുത്ത് വാടക വീട്ടില്‍ അല്‍പ്പ നേരം സംസാരിച്ചു. എല്ലാം, എന്തു ചെയ്യണം എന്ന രാഷ്ട്രീയ പ്രശ്‌നം മുന്‍ നിര്‍ത്തിയായിരുന്നു.
ചികിത്സയുടെ ക്ഷീണമല്ല നിശ്ചയദാര്‍ഢ്യമാണ് മുഖത്തെന്ന് എനിക്കു തോന്നി. പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും സാധ്യമായ രാഷ്ട്രീയ പരീക്ഷണങ്ങളെക്കുറിച്ചും പ്രവാസി സഖാക്കളുടെ പ്രതീക്ഷകളെക്കുറിച്ചും ഉറച്ച ശബ്ദത്തിലായിരുന്നു ബിമല്‍ പറഞ്ഞുകൊണ്ടിരുന്നത്.

അല്‍പ്പം കഞ്ഞി കുടിച്ച് ആശുപത്രിയിലേക്കു പോകുന്ന ഇടവേളയിലായിരുന്നു അത്. ചികിത്സയുടെ ക്ഷീണമല്ല നിശ്ചയദാര്‍ഢ്യമാണ് മുഖത്തെന്ന് എനിക്കു തോന്നി. പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും സാധ്യമായ രാഷ്ട്രീയ പരീക്ഷണങ്ങളെക്കുറിച്ചും പ്രവാസി സഖാക്കളുടെ പ്രതീക്ഷകളെക്കുറിച്ചും ഉറച്ച ശബ്ദത്തിലായിരുന്നു ബിമല്‍ പറഞ്ഞുകൊണ്ടിരുന്നത്.
കാലം ഏല്‍പ്പിച്ച ബാധ്യതകള്‍ ബിമലിനെ കരുത്തനാക്കിയിരുന്നു. പക്ഷെ വൈകി മാത്രം കണ്ടെത്താനായ രോഗത്തില്‍നിന്ന് അദ്ദേഹത്തെ വീണ്ടെടുക്കാന്‍ നമുക്കായില്ല. കുടുംബവും സഖാക്കളും ആവതും ശ്രമിച്ചതാണ്. ജിപ്മറിലെ(ആശുപത്രി) ഡോക്ടര്‍ സുഹൃത്തുക്കളും പരമാവധി ശ്രമിച്ചു. നമുക്കു തടയാനാവാത്ത ചിലതൊക്കെയുണ്ടെന്ന് വളരെ വികസിച്ച വൈദ്യശാസ്ത്രവും ഖേദിക്കുന്നു.
ജനകീയ രാഷ്ട്രീയ സാംസ്‌ക്കാരിക മുന്നേറ്റങ്ങള്‍ സ്തംഭിച്ചു നില്‍ക്കുന്ന കാലത്ത് ബിമല്‍ കൈവിടാനാവാത്ത ആത്മധൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അനുഭവസാമീപ്യമാണ്. ബിമല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നാം കേള്‍ക്കുന്നുണ്ടല്ലോ. ആ വാക്കുകള്‍ നമ്മില്‍ത്തന്നെയുണ്ടല്ലോ. സഖാവേ, ആദരവുകളോടെ, അഭിവാദ്യങ്ങളോടെ വിട.
അടുത്ത പേജില്‍ തുടരുന്നു

എത്രമേല്‍ ധന്യമായിരിക്കും ആ ജീവിതം!!

കെ.ജെ. ജേക്കബ്
പേര് കേട്ടിട്ടുണ്ടല്ലോ എന്നോര്‍ത്തു. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു എന്നും വായിച്ചു. അത്ര വന്നാല്‍ പോരല്ലോ എന്നും ഓര്‍ത്തു.
പിന്നെയാണ് പാര്‍ട്ടി പുറത്താക്കിയ കാര്യം വായിക്കുന്നത്.
പുറത്താക്കണ്ടവരെയോക്കെത്തന്നെയാണോ പാര്‍ട്ടി പുറത്താക്കുന്നത് എന്ന് വെറുതെയോര്‍ത്തു.
പുറത്താക്കലോക്കെ പുറത്താകുന്ന കാലം വരുമെന്നോര്‍ത്തു.
അദ്ദേഹത്തെ പഴയ സഹപ്രവര്‍ത്തകര്‍ തേങ്ങലോടെ ഓര്‍മ്മിക്കുന്നതും കണ്ടു.
മറ്റു മനുഷ്യരുടെ മനസ്സില്‍ അടയാളങ്ങള്‍ ആഴത്തില്‍ പതിപ്പിച്ചു കടന്നുപോയ ജീവിതം എത്രമേല്‍ ധന്യമായിരിക്കും!
അടുത്ത പേജില്‍ തുടരുന്നു
ടി.പി.യോടിത്ര സ്‌നേഹമുണ്ടായിട്ടും സഖാവ് എന്താ ആര്‍.എം.പി എന്ന പാര്‍ട്ടിയോടൊപ്പം കൂടാതിരുന്നത് എന്നായിരുന്നു എന്റെ ആദ്യത്തെ ചോദ്യം; ഒന്ന് ഒത്തുകിട്ടിയപ്പോള്‍. “ആരാണ് പറഞ്ഞത് ഞാന്‍ ആ പാര്‍ട്ടിക്കൊപ്പമില്ല എന്ന്. (ചെറുതായി ചിരിച്ചു.) ഞാന്‍ ആ പാര്‍ട്ടിക്കൊപ്പമുണ്ട്. അതിനോടൊപ്പം മാത്രമല്ലന്നേയുള്ളു. ഷഫീക്കേ അവരും ഒരു വിമോചന രാഷ്ട്രീയത്തെ തേടുകയാണല്ലോ. എന്നാലതുകൊണ്ട് മാത്രം കാര്യമില്ല. ബദല്‍ അന്വേഷണത്തിന്റെ വഴിയില്‍ നില്‍ക്കുന്ന എല്ലാ രാഷ്ട്രീയത്തിനൊപ്പവും നില്‍ക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആവര്‍ത്തനങ്ങളല്ല; പുതിയ ബദലുകളാണ് കടന്നുവരേണ്ടത്.” ഇപ്പോഴും ചര്‍ച്ചയുടെ സ്വാഭാവികതയിലുള്ള ഒരു പുഞ്ചിരിയോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു.

ആ പുഞ്ചിരി ഉള്ളകങ്ങളില്‍ ജ്വലിക്കുന്നു

ഷഫീക്ക് സുബൈദ ഹക്കീം
കോഴിക്കോട് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാന്‍ വന്ന് തുടങ്ങിയപ്പോഴാണ് കെ.എസ്. ബിമല്‍ എന്ന പേരും കേട്ടുതുടങ്ങിയത്. പിരിച്ചുവിട്ട എസ്.എഫ്.ഐ. ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ കഥ കേട്ട് അത്ഭുതം കൂറിയിരുന്നകാലം. തീര്‍ച്ചയായും വടകര സഖാക്കളോട് അന്ന് വല്ലാത്ത ബഹുമാനവും ആരാധനയുമൊക്കെയായിരുന്നു. ഒപ്പം അന്ന് ടി.പി. ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയത്തോടുള്ള സ്‌നേഹവും.
പിന്നീട് നിരവധി സംഭവവികാസങ്ങള്‍… ടി.പിയുടെ കൊലപാതകം. അന്നാണ് ബിമലെന്ന രാഷ്ട്രീയത്തെയും അടുത്തറിയുന്നത്. ഒരു സത്യസന്ധമായ രാഷ്ട്രീയത്തെ. ഞങ്ങള്‍ തെക്കുനിന്ന് ഇവിടേയ്ക്ക് പലായനം ചെയ്‌തെത്തിയ രാഷ്ട്രീയവിദ്യാര്‍ത്ഥികളുടെ ഉള്ളകങ്ങളിലേയ്ക്ക് ഒരു പ്രസംഗത്തിലൂടെ അയാള്‍ കയറിപ്പോയി. “ടിപി മനുഷ്യകുലംകണ്ട പോരാളി” എന്ന ഉറച്ച ശബ്ദത്തില്‍ ഉറക്കനെ വിളിച്ചുപറഞ്ഞുകൊണ്ട്. അങ്ങനെയാണ് അയാള്‍ കുലമാടമ്പിമാരുടെ കൂടാരത്തില്‍ നിന്നും ഇറങ്ങിപ്പോയത്; അത്തരം തറവാടുകളുടെ ആഘോഷങ്ങളല്ല ജനങ്ങളെ ഞരിച്ചുഞെരിച്ച് കൊല്ലാക്കൊല ചെയ്യുന്ന പ്രശ്‌നങ്ങളാണ് തനിക്ക് അഭിമിഖീകരിക്കാനുള്ളതെന്ന തിരിച്ചറിവില്‍.
അപ്പോഴും ദൂരെ മാറിനിന്ന് അത്ഭുതം കൂറാനെ കഴിഞ്ഞിരുന്നുള്ളു. അടുത്തുപോയി പരിചയപ്പെടാന്‍ തോന്നീല. സമാധാനത്തില്‍ അദ്ദേഹവുമായി ഒരു രാഷ്ട്രീയ സംവാദമായിരുന്നു എപ്പോഴും അന്നാഗ്രഹിച്ചിരുന്നത്. പിന്നീട് “ജനാധിപത്യവേദി” എന്ന ഒരു പ്ലാറ്റ്‌ഫോമിന് രൂപം നല്‍കുന്ന ഘട്ടത്തിലാണ് ആദ്യമായി നേരിട്ട് പരിജയപ്പെടുന്നത്. വാസ്തവത്തില്‍ പരിചയപ്പെടുകയായിരുന്നില്ല, കാരണം അപരിചിതത്വം ഒട്ടും തോന്നിയിരുന്നില്ല എനിക്കും അദ്ദേഹത്തിനും. അത്രക്ക് ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചു.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്തതാണ് ഇടതുപക്ഷത്തിന്റെ പരാജയം. പഴയകാല സിദ്ധാന്തങ്ങളോട് ഇപ്പോഴെങ്കിലും പടവെട്ടിത്തുടങ്ങേണ്ടിയിരിക്കുന്നു. പുതിയ കാലത്തെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് നമ്മുക്ക് കടക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്കാണ് മാര്‍ക്‌സിസത്തില്‍ പ്രസക്തി. അദ്ദേഹം ആവര്‍ത്തിച്ചു.

ടി.പി.യോടിത്ര സ്‌നേഹമുണ്ടായിട്ടും സഖാവ് എന്താ ആര്‍.എം.പി എന്ന പാര്‍ട്ടിയോടൊപ്പം കൂടാതിരുന്നത് എന്നായിരുന്നു എന്റെ ആദ്യത്തെ ചോദ്യം; ഒന്ന് ഒത്തുകിട്ടിയപ്പോള്‍. “ആരാണ് പറഞ്ഞത് ഞാന്‍ ആ പാര്‍ട്ടിക്കൊപ്പമില്ല എന്ന്. (ചെറുതായി ചിരിച്ചു.) ഞാന്‍ ആ പാര്‍ട്ടിക്കൊപ്പമുണ്ട്. അതിനോടൊപ്പം മാത്രമല്ലന്നേയുള്ളു. ഷഫീക്കേ അവരും ഒരു വിമോചന രാഷ്ട്രീയത്തെ തേടുകയാണല്ലോ. എന്നാലതുകൊണ്ട് മാത്രം കാര്യമില്ല. ബദല്‍ അന്വേഷണത്തിന്റെ വഴിയില്‍ നില്‍ക്കുന്ന എല്ലാ രാഷ്ട്രീയത്തിനൊപ്പവും നില്‍ക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആവര്‍ത്തനങ്ങളല്ല; പുതിയ ബദലുകളാണ് കടന്നുവരേണ്ടത്.” ഇപ്പോഴും ചര്‍ച്ചയുടെ സ്വാഭാവികതയിലുള്ള ഒരു പുഞ്ചിരിയോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു.
പിന്നീട് ജനാധിപത്യവേദി എന്ന കൂട്ടായ്മക്കൊപ്പം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ലാല്‍ കിഷോറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി ഏരിയയില്‍. റാജിഫ്, സുബൈര്‍, ഡെല്‍സന്‍, ഷൈജു, അങ്ങനെ ഒത്തിരി സഖാക്കള്‍ക്കൊപ്പം. കൂടുതലും പുതിയ ജനകീയ സമരങ്ങളോട് ഒപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ ഇടതുപക്ഷത്തോട് കാലം ആവശ്യപ്പെടുന്നത്; അവയ്‌ക്കൊപ്പം നില്‍ക്കുക, പുതിയ അന്വേഷണങ്ങള്‍ക്ക് തയ്യാറാവുക. ഓരോ പ്രാവശ്യവും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.
പിന്നീട് എസ്.യു.സി.ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും പുറത്തുവന്നവരും മറ്റ് ഇടത് രാഷ്ട്രീയ അന്വേഷണത്തില്‍ വ്യാപൃതരായിരുന്നവരുമൊന്നിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് അള്‍ട്ടര്‍നേറ്റീവ് (MASS) എന്ന ഒരു പ്ലാറ്റ്‌ഫോമിനു രൂപം നല്‍കുന്നതിലും അദ്ദേഹം നിര്‍ണായകമായി. അതില്‍ പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രീയ സംഘടന എന്ന അര്‍ത്ഥത്തില്‍ എനിക്ക് താല്‍പര്യം വന്നിരുന്നില്ല.
ജനാധിപത്യം, സംഘടന, എന്നിങ്ങയെുള്ള കാര്യങ്ങളോട് അന്ന് എനിക്ക് വല്ലാത്ത ആശങ്കള്‍ തോന്നിയതുകൊണ്ടാണ് മാറി നിന്നത്. അതിന്റെ പേരില്‍ സഖാവും ഞാനുമായി ദീര്‍ഘമായി തന്നെ സംസാരിച്ചു, കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച്. എത്രസഹിഷ്ണുതയോടും സത്യസന്ധവുമായിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്; എപ്പോഴും സംസാരിച്ചിരുന്നത്!!!
“അത്രവേഗം നമ്മള്‍ ഒരിടത്തേക്കും ഓടിപ്പോകുന്നില്ലല്ലോ സഖാക്കളെ. അല്‍പ്പം കാത്തിരുന്നു പരിഹരിക്കാം. ഇപ്പോള്‍ വിയോജിക്കുകയാണ് പ്രധാനം. ഒരുപാടഭിപ്രായങ്ങള്‍, അഭിപ്രായ ഭിന്നതകള്‍ കടന്നുവന്നിട്ടുണ്ട്. എല്ലാം അതതിന്റെ ശരികളാണ്. അത് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്.”

ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്തതാണ് ഇടതുപക്ഷത്തിന്റെ പരാജയം. പഴയകാല സിദ്ധാന്തങ്ങളോട് ഇപ്പോഴെങ്കിലും പടവെട്ടിത്തുടങ്ങേണ്ടിയിരിക്കുന്നു. പുതിയ കാലത്തെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് നമ്മുക്ക് കടക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്കാണ് മാര്‍ക്‌സിസത്തില്‍ പ്രസക്തി. അദ്ദേഹം ആവര്‍ത്തിച്ചു.
സംഘാടനത്തില്‍, നേതൃത്വ പാടവത്തില്‍, ആശയ സ്വാംശീകരണത്തില്‍, ജനാധിപത്യ ഇടപെടലില്‍ അങ്ങേയറ്റത്തെ പാടവം അദ്ദേഹം പ്രദര്‍ശിപ്പിച്ചു. വേണ്ടിടത്തുമാത്രമുള്ള ഇടപെടലുകള്‍. ജനാധിപത്യ വേദിയുടെ ആദ്യ കണ്‍വെന്‍ഷനില്‍ വിവിധ ധാരകളില്‍ നിന്നുവന്ന അഭിപ്രായങ്ങളെ എത്ര ജനാധിപത്യപരമായാണ് അദ്ദേഹം ക്രോഡീകരിച്ചതെന്ന് ഇപ്പോഴും ഓര്‍ക്കുന്നു;
“അത്രവേഗം നമ്മള്‍ ഒരിടത്തേക്കും ഓടിപ്പോകുന്നില്ലല്ലോ സഖാക്കളെ. അല്‍പ്പം കാത്തിരുന്നു പരിഹരിക്കാം. ഇപ്പോള്‍ വിയോജിക്കുകയാണ് പ്രധാനം. ഒരുപാടഭിപ്രായങ്ങള്‍, അഭിപ്രായ ഭിന്നതകള്‍ കടന്നുവന്നിട്ടുണ്ട്. എല്ലാം അതതിന്റെ ശരികളാണ്. അത് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്.” അന്ന് അദ്ദേഹമവതരിപ്പിച്ച മാനിഫെസ്റ്റോയോടുള്ള സംവാദങ്ങളെ സ്വാംശീകരിച്ചുകൊണ്ട് പറഞ്ഞുതുടങ്ങിയ വാക്കുകള്‍…
ഒത്തിരി ബഹുമാനോം സ്‌നേഹോം തോന്നിയ അപൂര്‍വ്വം വ്യക്തത്വങ്ങളില്‍ ഒരാള്‍.
ഇപ്പോഴും അഭിമാനം തോന്നുന്നു വൈകിയെങ്കിലും ബിമലിനൊപ്പം കുറച്ചുനാള്‍ അതും അദ്ദേഹത്തിന്റെ അവസാനകാലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്. ചില സമരങ്ങളിലെങ്കിലും അദ്ദേഹത്തോടൊപ്പം തോളുചേരാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്.. സഖാവേ നിന്റെ അഭിമാനം തുടിക്കുന്ന ഒര്‍മകളില്‍ ഇത്തിരി കണ്ണീര്‍പൂക്കള്‍…